ജയം അനിവാര്യം ; കിരീടവും ചെങ്കോലും നഷ്ട്ടപ്പെട്ട മ്യൂണിക്ക് ഇന്ന് കളിയ്ക്കാന്‍ ഇറങ്ങുന്നു
ഇന്ന് ബുണ്ടസ്‌ലിഗയിലെ 22-ാം മത്സരദിനത്തില്‍ വിഎഫ്എൽ ബോച്ചുമിനെ നേരിടാൻ ബയേൺ മ്യൂണിക്ക് വോനോവിയ റൂർസ്റ്റേഡിയനിലേക്ക് യാത്ര തിരിക്കും.ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് ആണ് കിക്കോഫ്.ലീഗ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്തുള്ള ഒരു ലോ ടിയര്‍ ടീം ആണ് വിഎഫ്എൽ ബോച്ചും.ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത ഏഴു ഗോളിന് ബയേണ്‍ ജയം നേടിയിരുന്നു.
ഇന്നതെ മല്‍സരത്തിലും അത് പോലൊരു ജയം നേടാന്‍ മ്യൂണിക്കിന് ഏറെ താല്‍പര്യം ഉണ്ട്.എന്തെന്നാല്‍ ചാംപ്യന്‍സ് ലീഗില്‍ ലാസിയോക്ക് നേരെയും അതുപോലെ കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ലെവര്‍കുസനെതിരെയും പരാജയപ്പെട്ട ഈ ടീമിനു നിലവില്‍ സമ്മര്‍ദം വളരെ വലുത് തന്നെ ആണ്.മാനേജര്‍ ടൂഷലിനെ ആ സ്ഥാനത്ത് തൂക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പോലും അണിയറയില്‍ നടക്കുന്നുണ്ട്.ഇതില്‍ നിന്നെല്ലാം ഒരു മോചനം വേണം എന്നുണ്ട് എങ്കില്‍ മാനേജ്മെന്‍റ്, ആരാധകര്‍ എന്നിവരുടെ കണ്ണ് തള്ളും പോലൊരു പ്രകടനം ഈ ടീമിന് പുറത്തെടുക്കേണ്ടത് ഉണ്ട്.