ലാലിഗയില്‍ റയലിന്റെ അശ്വമേധം തടയാന്‍ റയോ വല്ലക്കാനോക്ക് കഴിയുമോ ???
ഞായറാഴ്ച ഉച്ചതിരിഞ്ഞ് റയോ വല്ലക്കാനോയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ലാലിഗയില്‍ തങ്ങളുടെ പിടി കൂടുതല്‍ മുറുക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമിക്കും.നിലവില്‍ അഞ്ചു പോയിന്‍റ് ലീഡ് അവര്‍ക്ക് ഉണ്ട്.ഇന്ന് ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് കിക്കോഫ്.
റയല്‍ മാഡ്രിഡ് സീസണ്‍ ആരംഭിക്കുന്നത് ഓഗസ്റ്റില്‍ അല്ല ഫെബ്രവരിയില്‍ ആണ് എന്ന് ഈ അടുത്ത് ഷൂമേനി പറഞ്ഞിരുന്നു. അത് അന്വര്‍ത്ഥം ആക്കുന്ന പ്രകടനം തന്നെ ആണ് അവര്‍ കാഴ്ചവെക്കുന്നതും.ടോപ് ഫോമില്‍ ഉള്ള ജൂഡ് ബെലിങ്ഹാം,വിനീഷ്യസ്,വാല്‍വറഡേ,ബ്രാഹീം ഡിയാസ് , റോഡ്രിഗോ എന്നിവരുടെ സാന്നിധ്യം റയല്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുത് തന്നെ ആണ്.ഇത് കൂടാതെ ഈ ടീമിനെ മധ്യനിരയില്‍ നിയന്ത്രിക്കുന്ന ക്രൂസ് വളരെ മികച്ച രീതിയില്‍ ആണ് പന്ത് തട്ടുന്നത്.കഴിഞ്ഞ അഞ്ചു മല്‍സരത്തില്‍ നാലിലും പരാജയപ്പെട്ട വലക്കാനോ ടീമിനെതിരെ അത്ഭുതം ഒന്നും സംഭവിച്ചില്ല എങ്കില്‍ വലിയ ഗോള്‍ മാര്‍ജിനില്‍ തന്നെ റയല്‍ മാഡ്രിഡ് ജയിക്കും.