EPL 2022 European Football Foot Ball International Football Top News transfer news

ലാസ് പാമസിനെ തച്ച് തകര്‍ത്ത് അത്ലറ്റിക്കോ മാഡ്രിഡ്

February 18, 2024

ലാസ് പാമസിനെ തച്ച് തകര്‍ത്ത് അത്ലറ്റിക്കോ മാഡ്രിഡ്

ഇൻ്റർ മിലാനിൽ നടക്കാന്‍ പോകുന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട്-16 മല്‍സരത്തിന് മുന്നോടിയായി മാനേജർ ഡീഗോ സിമിയോണി പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഇന്നലെ ലാസ് പാമസിനെ നേരിട്ടത്.അവസരം കിട്ടിയ റിസേര്‍വ് താരങ്ങള്‍ അത് നല്ല രീതിയില്‍ മുതല്‍ എടുത്തു എന്നു തന്നെ വേണം പറയാന്‍.ലാ പാമസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് ആണ് ഡിയഗോ സിമിയോണി തോല്‍പ്പിച്ചത്.

Ratings: Atlético overpower Las Palmas in warm-up for Inter Milan - Into  the Calderon

 

ആദ്യ പകുതിയില്‍ തന്നെ മാര്‍ക്കസ് ലോറന്‍റെ നേടിയ ഇരട്ട ഗോളില്‍ അത്ലറ്റിക്കോ ജയം ഉറപ്പിച്ചിരുന്നു.ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ പാഴാക്കിയ എയ്ഞ്ചല്‍ കൊറെയയും രണ്ടാം പകുതിയില്‍  നേടി ഇരട്ട ഗോള്‍.ഇരുവരെയും കൂടാതെ മെംഫിസ് ഡീപെയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.51 പോയിൻ്റുമായി അത്‌ലറ്റിക്കോ ലാലിഗയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു എങ്കിലും ഇന്നലെ സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തി കൊണ്ട് ബാഴ്സ തന്നെ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

Leave a comment