ചെല്‍സി കുരുക്കില്‍ അകപ്പെട്ട സിറ്റിക്ക് രക്ഷ നല്കി റോഡ്രി
ചെല്‍സി ടീമിന്‍റെ പ്രകടനം പ്രവചനാതീതം ആയിരിയ്ക്കും എന്ന വചനം വളരെ ശരി വെക്കുന്ന പ്രകടനം ആയിരുന്നു ഇന്നലെ നടന്നത്.യൂറോപ്പിയന്‍ ചാമ്പ്യന്മാര്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റിയെ മല്‍സരത്തിന്റെ 90 മിനുട്ടൂം സമ്മര്‍ദത്തില്‍ ആഴ്ത്താന്‍ ചെല്‍സിക്ക് കഴിഞ്ഞു.എന്നാല്‍ 82 ആം മിനുട്ടില്‍ റോഡ്രിയുടെ ഗോളില്‍ സിറ്റിക്ക് നേരെ വിജയം നേടാനുള്ള അവസരം ലണ്ടന്‍ ബ്ലൂസ് നഷ്ട്ടപ്പെടുത്തി.
തുടക്കം മുതല്‍ക്ക് തന്നെ മല്‍സരത്തിന് തീ പിടിച്ച പ്രതീതി ആയിരുന്നു.പന്ത് കൈവശം കളിയ്ക്കാന്‍ സിറ്റിക്ക് കഴിഞ്ഞു എങ്കിലും അവസരങ്ങള്‍ സൃഷ്ട്ടിച്ച് എടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.ലോ ബ്ളോക്ക് കളിച്ച ചെല്‍സി കൌണ്ടര്‍ അറ്റാക്കിലൂടെ സിറ്റിയുടെ പ്രതിരോധത്തിന് ഭീഷണി ഉയര്‍ത്തി കൊണ്ടിരുന്നു.ഒടുവില്‍ 42 ആം മിനുട്ടില്‍ ഒരു കൌണ്ടര്‍ ഗെയിമിലൂടെ സ്റ്റര്‍ലിങ് സ്കോര്‍ കണ്ടെത്തി.അതിനു ശേഷം മറുപടി ഗോളിന് വേണ്ടി സിറ്റി ശേഷിക്കുന്ന സമയങ്ങളില്‍ കടുത്ത രീതിയില്‍ തന്നെ പോരാടി കൊണ്ടിരുന്നു.ഒടുവില്‍ എത്തിഹാദ് സ്റ്റേഡിയം കാത്തിരുന്ന ആ അവസരം 83 ആം മിനുട്ടില്‍ വന്നെത്തി.സിറ്റിക്ക് വേണ്ടി വളരെ വേണ്ടപ്പെട്ട സമയങ്ങളില്‍ എല്ലാം ഗോള്‍ കണ്ടെത്താന്‍ റോഡ്രിക്ക് ഇന്നലെയും പിഴച്ചില്ല.അദ്ദേഹത്തിന്റെ ഗോളോടെ സിറ്റിക്ക് വേണ്ടപ്പെട്ട വളരെ വിലപിടിപ്പുള്ള ഒരു പോയിന്‍റാണ് നേടി എടുക്കാന്‍ കഴിഞ്ഞത്.