യൂറോപ്പിയന്‍ ഫൂട്ബോള്‍ സ്ക്വാഡ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ടീം ഇനി യുണൈറ്റഡിന് സ്വന്തം
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ക്വാഡാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചെലവേറിയത്.വ്യാഴാഴ്ച പുറത്തിറക്കിയ ഫുട്ബോൾ ക്ലബ്ബുകളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള യുവേഫ റിപ്പോർട്ട് ആണ് ഇത് തെളിയിച്ചത്.എറിക് ടെൻ ഹാഗിൻ്റെ ആദ്യ സീസണിൽ പ്രീമിയർ ലീഗിൽ യുണൈറ്റഡ് മൂന്നാം സ്ഥാനത്തെത്തി, കൂടാതെ കരാബാവോ കപ്പും നേടിയിരുന്നു, എന്നിരുന്നാലും ആകെ 1.422 ബില്യൺ യൂറോ മൂല്യം ഉള്ള ടീമിനെ ആണ് അദ്ദേഹം ഉപയോഗിച്ചത്.
ആൻ്റണി (95 മില്യൺ യൂറോ), ഹാരി മഗ്വേർ (93 മില്യൺ യൂറോ), ജാഡോൺ സാഞ്ചോ (85 മില്യൺ യൂറോ), കാസെമിറോ (82 മില്യൺ യൂറോ) എന്നിവരാണ് ക്ലബിന്‍റെ മൂല്യം ഇത്രക്ക് ഉയര്‍ത്തിയത്.1,332 മില്യൺ യൂറോ വിലയുള്ള 2020 ലെ റയൽ മാഡ്രിഡ് ടീമിനെ ആണ് ചെകുത്താന്‍മാര്‍ മറി കടന്നത്.ക്ലബുകളുടെ സാമ്പത്തിക ഫയലുകള്‍ പരിശോധിക്കുന്നതിന് ഇടെ നിലവിലെ യൂറോപ്പിയന്‍ ക്ലബുകള്‍ പലതും അമേരിക്കന്‍ നിക്ഷേപകർ ആണ് ഭരിക്കുന്നത് എന്നും കൂടാതെ അവര്‍ക്കിടയില്‍ ഒന്നില്‍ കൂടുതല്‍ ക്ലബുകളെ നിയന്ത്രിക്കാനുള്ള ആഗ്രഹം വന്നു തുടങ്ങിയിരിക്കുന്നു എന്നും യുവേഫ റിപ്പോര്‍ട്ട് ചെയ്തു.