മൂന്നാം ടെസ്റ്റ് ; ഇന്ത്യക്ക് ഓക്സിജന്‍ നല്കി രോഹിത് ശര്‍മയും ജഡേജയും
ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറികൾ ഇന്ത്യയെ മൂന്നാം ടെസ്റ്റില്‍ മികച്ച നിലയില്‍ എത്തിച്ചു.ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യയെ പ്രതിരോധത്തില്‍ ആഴ്ത്താന്‍ ഇംഗ്ലിഷ് പേസര്‍മാര്‍ക്ക് കഴിഞ്ഞു.33 റണ്‍സിന് മൂന്നു വിക്കറ്റിന് എന്ന നിലയില്‍ നിന്നും ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മയും ജഡേജയും 204 റണ്‍സിന്‍റെ പാര്‍ട്ട്ണര്‍ഷിപ്പ് ആണ് നാലാം വിക്കറ്റില്‍ നല്കിയത്.
ഇത് ഇന്ത്യക്ക് ആദ്യ ദിനത്തില്‍ മേല്‍ക്കൈ നേടാന്‍ സഹായിച്ചു.കളി നിര്‍ത്തുമ്പോള്‍ 110 റൺസുമായി ജഡേജയും ഒരു റണ്ണുമായി കുൽദീപ് യാദവും ക്രീസില്‍ തുടരുന്നുണ്ട്. രോഹിത്,ജഡേജ എന്നിവരെ കൂടാതെ ഇന്ത്യക്ക് വേണ്ടി ധീരമായി പോരാടിയ മറ്റൊരു താരം ആണ് ഇന്ത്യക്ക് വേണ്ടി ആദ്യ ടെസ്ട് കളിക്കുന്ന സര്‍ഫ്രാസ് ഖാന്‍.66 പന്തില്‍ 62 റണ്‍സിന് പുറത്തായ അദ്ദേഹം ജഡേജയുമായി രൂപപ്പെട്ട തെറ്റായ ആശയവിനിമയം മൂലം ആണ് റണ്‍ ഔട്ട് ആയത്.