പിഎസ്ജിയോട് ” ഗുഡ് ബൈ ” പറഞ്ഞിരിക്കുന്നു എംബാപ്പെ
കരാർ അവസാനിച്ചതിന് ശേഷം ഈ വേനൽക്കാലത്ത് ഫ്രഞ്ച് ക്ലബ് വിടാൻ ഉദ്ദേശിക്കുന്നതായി സോക്കർ സൂപ്പർ താരം കൈലിയൻ എംബാപ്പെ പാരീസ് സെൻ്റ് ജെർമെയ്‌നെ അറിയിച്ചിരിക്കുന്നു.ഇന്നതെ പ്രധാനപ്പെട്ട ഫൂട്ബോള്‍ വാര്‍ത്തയാണ് ഇത്.പ്രമുഖ മാധ്യമ ചാനലുകള്‍ എല്ലാം ഈ വാര്‍ത്ത സ്ഥിതീകരിച്ച് കഴിഞ്ഞു,ഫാബ്രിസിയോ റോമാണോ അടക്കം!!!!!!
എന്നാല്‍ താരം എങ്ങോട്ട് പോകും എന്നതിനെ കുറിച്ച് ഇതുവരെ ഒരു റിപ്പോര്‍ട്ടും വന്നിട്ടില്ല.അതിന്റെ പ്രധാന കാരണം എന്തെന്നാല്‍ റയല്‍ രണ്ടു ആഴ്ച മുന്നേ നല്കിയ ഓഫറില്‍ ശാലറി, ബോണസ് എന്നിവ വളരെ കുറവ് ആണ് എന്ന് കണ്ടത്തില്‍ താരത്തിനു വീണ്ടും ചാഞ്ചാട്ടം വരാന്‍ തുടങ്ങി.ഇപ്പോഴും ഡീല്‍ പൂര്‍ത്തിയായിട്ടില്ല.അതിനാല്‍ ലിവര്‍പൂളും താരത്തിന്‍റെ ഒപ്പിന് വേണ്ടി ബിഡ് യുദ്ധം നടത്തും എന്നത് തീര്‍ച്ചയായ കാര്യം ആണ്.ഇനി എന്തായാലും എംബാപ്പെ എന്ന ഫ്രഞ്ച് താരത്തിനെ പിഎസ്ജി അല്ലാത്ത ജേഴ്സിയില്‍ അടുത്ത സീസണില്‍ നമുക്ക് കാണാന്‍ ആകും.