സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നോടിയായി ബാഴ്സലോണ മൂന്ന് ഇടത് വിങ്ങ് താരങ്ങളെ ഫോളോ ചെയ്യുന്നു
അടുത്ത സീസണിലെ ടീമിനായുള്ള ബാഴ്‌സലോണയുടെ പദ്ധതികൾ തകൃതിയായി മുന്നേറുന്നുണ്ട്.അടുത്ത സമ്മറില്‍ ബാഴ്സയുടെ പദ്ധതി അനുസരിച്ച് ആദ്യം സൈന്‍ ചെയ്യേണ്ടത് ഇടത്ത് വിങ്ങില്‍ ഒരാളെ ആണത്രേ.അതും നല്ല വണം ഡ്രിബിള്‍ ചെയ്യുന്ന ഒരു ക്ലാസിക്ക് വിങ്ങറെ തന്നെ അവര്‍ക്ക് വേണം.ജോവാ ഫെലിക്സിനെ അടുത്ത സീസണിലും നിലനിര്‍ത്തൂം എങ്കിലും അദ്ദേഹത്തിന് മാനേജരുടെയും മാനേജ്മെന്റിന്റെയും പ്രതീക്ഷ നിറവേറ്റാന്‍ കഴിയുന്നില്ല.
അടുത്ത മാനേജര്‍ ആര് തന്നെ ആണ് എങ്കിലും ഒരു പുതിയ വിങ്ങര്‍ സൈനിങ് ഉറപ്പാണ്.ഇന്നലെ പ്രമുഖ സ്പാനിഷ് മാധ്യമങ്ങള്‍ ബാഴ്സലോണ റാഫേല്‍ ലിയോയെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തും എന്നു പറഞ്ഞു കൊണ്ട് ഒരു റൂമറിന് തിരി കൊളുത്തി വിട്ടിരുന്നു.എന്നാല്‍ ഇന്നതെ മുണ്ടോ ഡീപ്പോര്‍ട്ടിവോ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് മൂന്നു വിങ്ങര്‍മാരാണ് ബാഴ്സയുടെ ഓപ്ഷന്‍ ലിസ്റ്റില്‍ ഉള്ളത്.ബ്രൈറ്റൺ – ജപ്പാനീസ് വിങ്ങര്‍ കൗരു മിറ്റോമ, ആഴ്സണൽ – ബ്രസീലിയന്‍ ഗബ്രിയേൽ മാർട്ടിനെല്ലി, നാപ്പോളിയുടെ ഖ്വിച്ച ക്വാറത്‌സ്‌ഖേലിയ.ഇതില്‍ മിറ്റോമയാണ് ബാഴ്സയുടെ സാമ്പത്തിക നിലവാരം വെച്ച് നടക്കാന്‍ സാധ്യത.എന്നാല്‍ ഫിനാന്‍ഷ്യല്‍ ലെവര്‍ ഉപയോഗിച്ച് എന്തും നടത്താന്‍ കഴിയും എന്നു തെളിയിച്ച പ്രസിഡന്‍റ് ആയ ലപ്പോര്‍ട്ടയാണ് ക്ലബിന്‍റെ തലപ്പത്ത് ഇരിക്കുന്നത്.