അൽ ഇത്തിഹാദില്‍ ബെന്‍സേമയും കോച്ച് ഗയ്യാര്‍ഡോയും തമ്മില്‍ ഉള്ള പ്രശ്നം രൂക്ഷം ആകുന്നു
വ്യാഴാഴ്ച ഉസ്‌ബെക്കിസ്ഥാനി സംഘടനയായ നവബഹോറുമായുള്ള എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള അൽ ഇത്തിഹാദിൻ്റെ ടീമിൽ നിന്ന് കരീം ബെൻസെമയെ ഒഴിവാക്കി.മുന്‍ റയല്‍ മാഡ്രിഡ് താരവും മാനേജര്‍ മാര്‍സലോ ഗയ്യാര്‍ഡോയും തമ്മില്‍ ഉള്ള പിണക്കം കൈവിടാന്‍ ആരംഭിച്ചിരിക്കുന്നു.താരവും അര്‍ജന്‍ട്ടയിന്‍ മാനേജറും തമ്മില്‍ ഉള്ള പ്രശ്നം മിഡ് സീസണില്‍ മുതല്‍ ആരംഭിച്ചത് ആണ്.
കൊടുങ്കാറ്റ് കാരണം മൗറീഷ്യസിൽ കുടുങ്ങിയതിനാൽ ടീമിൻ്റെ ദുബായ് പരിശീലന ക്യാമ്പിലേക്ക് വൈകിയാണ് ബെന്‍സി എത്തിയത്.ഇത്ത് മാനേജരെ ഏറെ ദേഷ്യം പിടിപ്പിച്ചു.അതിനാല്‍ മല്‍സരം കളിക്കുന്നതിന് വേണ്ട ഫിറ്റ്നസ് താരത്തിനു ഇല്ല എന്നു പറഞ്ഞ അദ്ദേഹം ബെന്‍സെമയെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ കളിപ്പിച്ചില്ല.എന്നാല്‍ താന്‍ സമ്പൂര്‍ണ ഫിറ്റ് ആണ് എന്നു ആണ് കരീമിന്‍റെ വാദം.കഴിഞ്ഞ മല്‍സരത്തില്‍ അല്‍ ടായി ടീമിനെതിരെയും കളിയ്ക്കാന്‍ ബെന്‍സേമയെ ഗയ്യാര്‍ഡോ സമ്മതിച്ചിരുന്നില്ല.