ഉയര്‍ത്ത് ഏഴുന്നേല്‍പ്പിന്‍റെ രണ്ടാം പടി : യുണൈറ്റഡിന്‍റെ സ്‌പോർടിംഗ് ഡയറക്ടറായി ഡാൻ ആഷ്‌വർത്ത്
മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പുതിയ സ്‌പോർടിംഗ് ഡയറക്ടറായി ഡാൻ ആഷ്‌വർത്തിനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്.ന്യൂകാസിൽ യുണൈറ്റഡിൽ ആണ് അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.അദ്ദേഹത്തിന് കീഴില്‍ ആണ് ന്യൂ കാസില്‍ യുണൈറ്റഡ് പല ദിക്കില്‍ നിന്നും യുവ താരങ്ങളെ കൊണ്ട് വന്നു ഒരു പുതിയ ബ്രാന്‍ഡ് ന്യൂ ടീമിനെ സൃഷ്ട്ടിച്ചത്.
ന്യൂകാസിൽ അദ്ദേഹത്തെ നിലനിർത്താൻ ആഗ്രഹിക്കുന്നു, പക്ഷേ ഓൾഡ് ട്രാഫോർഡിലേക്ക് മാറാൻ ഡാനും മനസ്സ് കൊണ്ട് തീരുമാനം എടുത്ത് കഴിഞ്ഞിരിക്കുന്നു.ഒമർ ബെറാഡയെ ചീഫ് എക്‌സിക്യൂട്ടീവായി നിയമിച്ചതിന് ശേഷം, സർ ജിം റാറ്റ്‌ക്ലിഫ് ക്ലബിൻ്റെ 25% ഓഹരി വാങ്ങാനുള്ള കരാറിന് സമ്മതിച്ചതിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന നിയമനമാണ് ആഷ്‌വർത്ത്.മാഞ്ചസ്റ്റർ സിറ്റിയിൽ ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്ന ബെറാഡ നിലവില്‍ അവധിയില്‍ ആണ്.ടീം വിടാന്‍ പോവുകയാണ് എന്നു അദ്ദേഹം ക്ലബിനെ അറിയിച്ചു കഴിഞ്ഞു.വേനൽക്കാല വിന്‍റോ മുതല്‍ അദ്ദേഹം യുണൈറ്റഡിലെ തന്‍റെ ഭരണം ആരംഭിക്കും.