സൺ ഹ്യൂങ് മിനിന്‍റെ വിരലിലെ പരിക്ക് ; സംഭവിച്ചത് കൊറിയന്‍ സഹ താരങ്ങള്‍ തമ്മില്‍ നടന്ന വഴക്കിനെ തുടര്‍ന്നു
ഏഷ്യൻ കപ്പിൽ നിന്ന് രാജ്യം പുറത്താകുന്നതിൻ്റെ തലേന്ന് സഹതാരങ്ങളുമായുള്ള വാക്കേറ്റത്തിൽ ടോട്ടൻഹാം ഹോട്സ്പര്‍ – ദക്ഷിണ കൊറിയൻ ക്യാപ്റ്റൻ സൺ ഹ്യൂങ് മിനിന് വിരലിന് പരിക്കേറ്റു.കഴിഞ്ഞയാഴ്ച ജോർദാനോട് 2-0 ന് സെമിഫൈനൽ തോൽവി ഏറ്റുവാങ്ങുന്നതിന് മുന്നോടിയായുള്ള ടീം ഡിന്നറിനിടെ ആയിരുന്നു ടോട്ടന്‍ഹാം ഫോര്‍വേഡ് സണ്‍ സഹ താരങ്ങളുമായി വഴക്കു ഇട്ടത്.
“ചില യുവ കളിക്കാർ ടേബിൾ ടെന്നീസ് കളിക്കാൻ കയറിയപ്പോഴാണ് ഇത് സംഭവിച്ചത്, സൺ ഹ്യൂങ്-മിനും മറ്റ് മുതിർന്ന കളിക്കാരും ഇത് വിവാദമാക്കി.കളിക്കാര്‍ പരസ്പരം വാക്ക് കൊണ്ട് ഏറ്റുമുട്ടി.ഇതിനിടെ ആണ് സണിന്‍റെ വിരലിന് പരിക്ക് പറ്റിയത്. ” ഒരു ദക്ഷിണ കൊറിയൻ ഫുട്ബോൾ ഫെഡറേഷൻ ഉദ്യോഗസ്ഥൻ ബുധനാഴ്ച യോൻഹാപ്പ് ന്യൂസ് ഏജൻസിയോട് പറഞ്ഞു.സണിന്റെ സഹതാരം ലീ കാങ്-ഇൻ സംഭവത്തിൽ ക്ഷമാപണം നടത്തി.”ഞങ്ങളുടെ ദേശീയ ടീമിനെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുന്ന ഫുട്ബോൾ ആരാധകർക്ക് നിരാശ കൊണ്ട് വന്ന ഈ സാഹചര്യത്തില്‍ ഞാന്‍ അവരോടു മാപ്പ് ചോദിക്കുന്നു.ഞാന്‍ യുവ താരങ്ങളെ ഉപദേശിക്കണ്ടത് ആയിരുന്നു.”പാരീസ് സെൻ്റ് ജെർമെയ്ൻ്റെ ലീ സംഭവത്തെ മുന്‍ നിര്‍ത്തി ഇറക്കിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആണിത്.