ഐഎസ്എല്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി കരുത്തര്‍ ആയ ഗോവ !!!!!!!
ഈ സീസണിലെ തങ്ങളുടെ ആദ്യ തോല്‍വി ഗോവന്‍ ടീം നേരിട്ടു.അതും തങ്ങളുടെ ഹോം ഗ്രൌണ്ടില്‍.ഇന്ന് നടന്ന മല്‍സരത്തില്‍ മോഹന്‍ ബഗാന്‍ ഒറ്റ ഗോളില്‍ ഗോവന്‍ ടീമിനെ മുട്ടുകുതിച്ചു.അതോടെ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാം എന്ന അവരുടെ ആഗ്രഹം വിഫലം ആയി.ഇത് കൂടാതെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ നാലാം സ്ഥാനത്തേക്ക് താഴ്ത്തി ബഗാന്‍ മൂന്നാം പൊസിഷനില്‍ കയറി.
തുടക്കം മുതല്‍ക്ക് തന്നെ ഗോവന്‍ ടീം വിജയം ലക്ഷ്യമിട്ട് കളിച്ചു.അനേകം അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും മോശം ഫിനിഷിങ്ങും മുന്നേറ്റ നിരയിലെ തെറ്റായ ആശയവിനിമവും അവര്‍ക്ക് പാരയായി.ഇത് കൂടാതെ ബഗാന്‍ കീപ്പര്‍ അർഷ്ദീപ് സിംഗ് മികച്ച സേവോടെ കളം നിറഞ്ഞു നിന്നു.മല്‍സരം സമനിലയിലേക്ക് പോകും എന്നു തോന്നിച്ച നിമിഷത്തില്‍ 75 ആം മിനുട്ടില്‍ ഗോവയുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് ഡിമിട്രിയോസ് പെട്രാറ്റോസ് അവരുടെ പ്രതിരോധത്തെ നിഷ്പ്രഭമാക്കി കൊണ്ട് സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ഒരു മോശം ക്ലിയറന്‍സ് ആണ് ഗോളിന് വഴി ഒരുക്കിയത്.ഏറ്റവും കൂടുതല്‍ ക്ലീന്‍ ചീട്ടു ഉള്ള ഗോവന്‍ പ്രതിരോധം വരുത്തിയ ഈ പിഴവ് ആണ് കളിയുടെ ഗതി മാറ്റിയത്.