” ബയേൺ മ്യൂണിക്കിലേക് താന്‍ മടങ്ങി ചെല്ലും എന്ന വാര്‍ത്ത വ്യാജം ” – ടോണി ക്രൂസ്
ഒരു ഫ്രീ ട്രാൻസ്ഫറിൽ ബയേൺ മ്യൂണിക്കിലേക്ക് ജര്‍മന്‍ താരം ആയ ക്രൂസ് മടങ്ങി പോകും എന്ന വാര്‍ത്ത ഈ അടുത്തായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ ആ വാര്‍ത്തയില്‍ ഒട്ടും കഴമ്പില്ല എന്നും താന്‍ അങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ല എന്നും താരം ഇന്നലെ നല്കിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താരത്തിന്റെ കരാര്‍ ഈ സീസനോടെ പൂര്‍ത്തിയാകും, കരാര്‍ നീട്ടും എന്നോ അല്ലെങ്കില്‍ വേറെ ക്ലബിലേക്ക് പോകും എന്നോ അതും അല്ലെങ്കില്‍ കരിയര്‍ നിര്‍ത്തും എന്നോ അദ്ദേഹം ഇതുവരെ ആരോടും ഒന്നും പറഞ്ഞിട്ടില്ല.താരം ഈ സീസണ്‍ കഴിഞ്ഞാല്‍ എന്തു ചെയ്യും എന്നതിന് ഇപ്പോള്‍ യാതൊരു ഉറപ്പും ഇല്ല.അപ്പോള്‍ മ്യൂണിക്ക്- ക്രൂസ് ബന്ധിച്ച് വാര്‍ത്ത വന്നതില്‍ വലിയ അതിശയം ഇല്ല താനും.കഴിഞ്ഞ കുറച്ച് ദിവസം മുന്നേ താരം യൂവേ ടീമുമായി കൈകൊര്‍ക്കാന്‍ സാധ്യത ഉണ്ട് എന്നു പറഞ്ഞു കൊണ്ട് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വന്നിരുന്നു.എന്നാല്‍ ആ വാര്‍ത്ത ശരിയോ തെറ്റോ എന്ന കാര്യത്തില്‍ താരം ഒന്നും പറഞ്ഞിട്ടുമില്ല.