സാവിയോയുടെ സൈനിംഗ് അവസാന ലാപ്പില്‍ ; മറ്റൊരു ഡ്രിബില്‍ മെഷിന്‍ സിറ്റിക്ക് ലഭിക്കും
ബ്രസീലിയൻ വിങ്ങർ സാവിയോയുടെ സൈനിംഗ് മാഞ്ചസ്റ്റർ സിറ്റി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട് നല്‍കി പ്രമുഖ ഇറ്റാലിയന്‍ ഫൂട്ബോള്‍ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ഫാബ്രിസിയോ റൊമാനോ.19-കാരൻ നിലവിൽ ട്രോയിസിൽ നിന്ന് ഒരു ലോണ്‍ കരാറിന്‍റെ സാധുതയില്‍ ജിറോണയിൽ കളിക്കുകയാണ്.ഈ മാസത്തിന്‍റെ തുടക്കത്തില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ സിറ്റിക്ക് താല്‍പര്യം ഉണ്ട് എന്നു പ്രമുഖ മീഡിയ ഹൌസുകള്‍ ആയ ഈഎസ്പിഎന്‍, ഗാര്‍ഡിയന്‍,സ്പോര്‍ട്ട്, വാര്‍ത്ത നല്കിയിരുന്നു.
ഈ സീസണിൽ ലാലിഗയുടെ രണ്ടാം സ്ഥാനക്കാരായ ടീമിനായി 27 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ സാവിയോ നേടിയിട്ടുണ്ട്.2022-ൽ 6.5 മില്യൺ യൂറോ ഫീസില്‍ ബ്രസീലിയൻ ടീമായ അത്‌ലറ്റിക്കോ മിനെറോയിൽ നിന്ന് ട്രോയിസിൽ താരം ചേർന്നു.കൂടാതെ ജിറോണയിൽ ചേരുന്നതിന് മുമ്പ് താരം പിഎസ്‌വി ഐൻഡ്‌ഹോവനിൽ ലോണിനായി സമയം ചെലവഴിച്ചിട്ടുണ്ട്.താരത്തിനു വേണ്ടി സിറ്റി നടത്താന്‍ പോകുന്നത് ഒരു ഫ്രീ ട്രാന്‍സ്ഫറിന് സമാനം ആയ ഒരു പദ്ധതി ആയിരിയ്ക്കും.സിറ്റിക്ക് കീഴില്‍ ജിറോണ, ട്രോയിസ് എന്നീ ക്ലബുകള്‍ ഉള്ളതിനാല്‍ താരത്തിന്‍റെ സമ്മതം മാത്രം മതി ഈ ട്രാന്‍സ്ഫര്‍ യാഥാര്‍ഥ്യം ആകാന്‍.