ബാഴ്സയില്‍ നിന്നു പിണങ്ങി ജൂള്‍സ് കൂണ്ടെയും ടീം വിടാന്‍ ഒരുങ്ങുന്നു
ഈ സമ്മറില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന താരങ്ങളുടെ ലിസ്റ്റില്‍ ജൂള്‍സ് കൂണ്ടെയും ഉണ്ട്.ഫ്രെങ്കി ഡി യോങ്, റഫീഞ്ഞ, അറൂഹോ എന്നീ താരങ്ങളെ വില്‍ക്കാനുള്ള പദ്ധതിയില്‍ നില്‍ക്കുന്ന ബാഴ്സ ട്രാന്‍സ്ഫര്‍ ലിസ്റ്റിലേക്ക് മറ്റൊരു താരത്തിനെ കൂടി പേര്‍ ചേര്‍തിരിക്കുന്നു.അത് മാറ്റാരും അല്ല. സെന്‍റര്‍ ബാക്ക് ജൂള്‍സ് കൂണ്ടേയാണ്. മറ്റ് താരങ്ങളെ പോലെ ബാഴ്സ വിടാന്‍ കൂണ്ടേക്ക് മടിയില്ല.അതിനു കാരണം സാവിയും നിലവിലെ ക്ലബിന്‍റേ സാഹചര്യവും ആണ്.
സേവിയ്യയില്‍ നിന്നും വന്ന താരം ആദ്യ സീസണില്‍ മികച്ച പ്രകടനം ആണ് പുറത്ത് എടുത്തത്.വിങ്ങ് ബാക്ക് റോളില്‍ കളിച്ചിരുന്നു എങ്കിലും താരം ടീമിന് വേണ്ടി തന്‍റെ പ്രിയപ്പെട്ട സെന്‍റര്‍ ബാക്ക് റോള്‍ ത്യജിച്ചു.എന്നാല്‍ മാനേജര്‍ സാവി ഈ സീസണില്‍ താരത്തിനെ തിരികെ സെന്‍റര്‍ ബാക്ക് ആയി കളിപ്പിക്കാം എന്നു വാക്ക് നല്കിയിരുന്നു.എന്നാല്‍ ബാല്‍ഡെക്ക് പരിക്ക് പറ്റിയതോടെ റൈറ്റ് ബാക്ക് കാന്‍സലോ ലെഫ്റ്റ് ബാക്ക് ആയി മാറി.റൈറ്റ് ബാക്കില്‍ കൂണ്ടെയും കളിച്ചു.നിലവില്‍ റൊണാൾഡ് അരൗജോ, ഇനിഗോ മാർട്ടിനെസ്, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ എന്തിന് യുവ താരം കുബാര്‍സി വരെ സെന്‍റര്‍ ബാക്ക് റോളില്‍ കളിക്കുന്നുണ്ട് എന്നിട്ടും തനിക്ക് ലഭിക്കുന്ന അവഗണന കൂണ്ടേക്ക് സഹിക്കുന്നില്ല.അതിനാല്‍ ഈ സമ്മറില്‍ താരം ടീം വിടാന്‍ ഉറപ്പിച്ച് നില്‍ക്കുകയാണ്.