റാഫേല്‍ ലിയോയെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ !!!!
ഈ സീസണില്‍ സാവിക്ക് ശേഷം എന്തു ചെയ്യണം എന്ന ആശയകുഴപ്പത്തില്‍ ഇരിക്കുന്ന ബാഴ്സലോണ അടുത്ത സീസണില്‍ ഏതൊക്കെ താരത്തിനെ സൈന്‍ ചെയ്യണം എന്ന പ്ലാന്‍ തകൃതിയായി ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.ഇന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാഴ്സയുടെ റഡാറില്‍ ഉള്ള താരം പോര്‍ച്ചുഗീസ് വിങ്ങര്‍ ആയ റാഫേല്‍ ലിയോ ആണ്.എസി മിലാന്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ പലരും ശ്രമം നടത്തുന്നുണ്ട്.
അതില്‍ ഏറ്റവും മുന്നില്‍ ഉള്ളത് പാരിസ് ക്ലബ് പിഎസ്ജിയാണ്.എംബാപ്പെ പോയി കഴിഞ്ഞാല്‍ അവര്‍ക്ക് ഇടത് വിങ്ങില്‍ നല്ല പോലെ ഡ്രിബിള്‍ ചെയ്യുന്ന ഒരു താരത്തിനെ ആവശ്യം ഉണ്ട്.നിലവില്‍ മാര്‍ക്കറ്റില്‍ ലിയോ പോലെ ഫലപ്രദമായ വിങ്ങര്‍ അത്രക്ക് ലഭ്യം അല്ല.വിനീഷ്യസ്,സാനേ , ഡോക്കു എന്നിങ്ങനെയുള്ള താരങ്ങള്‍ എല്ലാവരും അവരുടേത് ആയ ക്ലബില്‍ സന്തുഷ്ടര്‍ ആണ്.ആദ്യം ബാഴ്സ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയത് സാനെയേ ആയിരുന്നു.എന്നാല്‍ താരം ബയേണില്‍ തൃപ്തന്‍ ആണ്.അതിനാല്‍ ലിയോക്ക് വേണ്ടി ഈ സമ്മറില്‍ ഒരു ബീഡ് യുദ്ധം നടത്താന്‍ കാറ്റലൂണിയന്‍ ക്ലബ് തയ്യാര്‍ ആണ്.