EPL 2022 European Football Foot Ball International Football ISL Top News transfer news

വിലപ്പെട്ട മൂന്നു പോയിന്‍റിനായി മോഹന്‍ ബഗാനും ഗോവയും ഏറ്റുമുട്ടും

February 14, 2024

വിലപ്പെട്ട മൂന്നു പോയിന്‍റിനായി മോഹന്‍ ബഗാനും ഗോവയും ഏറ്റുമുട്ടും

ഫട്ടോർഡ സ്റ്റേഡിയത്തിൽ ഇന്ന് ഐഎസ്എല്‍ കാമ്പെയിനില്‍ എഫ്‌സി ഗോവ യൂണിറ്റ് മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെ (എംബിഎസ്ജി) സ്വാഗതം ചെയ്യും.ഇത് വരെ തോല്‍വി എന്താണ് എന്നു അറിയാത്ത ഈ ഗോവന്‍ ടീം ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.ഇന്ന് ജയം നേടാന്‍ കഴിഞ്ഞാല്‍ ഒഡീഷ ടീമിനെ മാറ്റി നിര്‍ത്തി ടേബിള്‍ ടോപ്പര്‍മാര്‍ ആവാന്‍ അവര്‍ക്ക് കഴിയും.

 

തുടക്കം മികച്ചത് ആയിരുന്നു എങ്കിലും ലീഗ് മിഡ് സീസണില്‍ എത്തിയപ്പോള്‍ മോഹന്‍ ബഗാന്‍ കിതക്കാന്‍ തുടങ്ങി.നിലവില്‍ അവര്‍ അഞ്ചാം സ്ഥാനതാണ്.കഴിഞ്ഞ അഞ്ചു മല്‍സരത്തില്‍ നേടിയത് ആകട്ടെ ഒരേ ഒരു ജയം.പല ഹൈ പ്രൊഫൈല്‍ സൈനിങ്ങുകളും നടത്തി എങ്കിലും അതില്‍ ഒന്നില്‍ പോലും നിഴലിന് ഒത്ത പ്രകടനം പോലും സാധിക്കുന്നില്ല എന്നത് മോഹന്‍ ബഗാന്‍ മാനേജ്മെന്റിനെ ഏറെ ആശങ്കയില്‍ ആഴ്ത്തുന്നു.ഗോവന്‍ ടീമിനെതിരെ ഐഎസ്എല്‍ ചരിത്രത്തില്‍ മോഹന്‍ ബഗാന് വളരെ മികച്ച റിക്കോര്‍ഡ് ആണ് ഉള്ളത്.ഇന്നതെ മല്‍സരത്തിന് ഇറങ്ങുന്നതിന് മുന്‍പെ അത് മാത്രമാണു അവര്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യവും.

Leave a comment