ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ; റയല്‍ സൊസീദാദിനെ മെരുക്കാന്‍ പിഎസ്ജി
ചാമ്പ്യന്‍സ് ലീഗ് എന്ന കിട്ടാക്കനി തപ്പിയുള്ള പിഎസ്ജിയുടെ അടുത്ത പ്രയാണം ഇന്ന് ഒഫീഷ്യല്‍ ആയി ആരംഭിക്കും.പ്രീ ക്വാര്‍ട്ടറില്‍ ലാലിഗ ടീം ആയ റയല്‍ സൊസിദാദ് ആണ് അവരുടെ എതിരാളി.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് പാരിസ് ഹോം ഗ്രൌണ്ട് പാര്‍ക്ക് ഡേസ് പ്രിന്‍സസില്‍ വെച്ചാണ് കിക്കോഫ് ആരംഭിക്കാന്‍ പോകുന്നത്.
മെസ്സി,നെയ്മര്‍,റാമോസ് എന്നീ സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി കൊണ്ട് പിഎസ്ജി ഒരു പുതിയ പദ്ധതിക്ക് ആരംഭം കുറിച്ചിരുന്നു.മാനേജര്‍ ലൂയി എന്‍റിക്വെക്ക് കീഴില്‍ ഉസ്മാന്‍ ഡേമ്പലെ,എംബാപ്പെ എന്നിവരെ മുന്നിര്‍ത്തിയാണ് പിഎസ്ജിയുടെ നിലവിലെ ഗെയിം പ്ലാന്‍.തുടക്കത്തില്‍ അല്പം ബുദ്ധിമുട്ടി എങ്കിലും നിലവില്‍ അവര്‍ മികച്ച ഫോമില്‍ ആണ്.15 മല്‍സരങ്ങളില്‍ അവര്‍ പരാജയപ്പെട്ടിട്ടില്ല.ലീഗ് 1 11 പോയിന്‍റ് ലീഡ് ഉള്ള അവര്‍ ഇതാവനയും കിരീടം ഉറപ്പിച്ച് കഴിഞ്ഞു.ഇനി അവരുടെ ശ്രദ്ധ ചാമ്പ്യന്‍സ് ലീഗില്‍ ആണ്.എന്നത്തേയും പോലെ വളരെ അടുത്തെത്തി ഓരോ അബദ്ധങ്ങളിലൂടെ കിരീടം നഷ്ട്ടെപ്പെടുത്താന്‍ പാരിസ് ആഗ്രഹിക്കുന്നില്ല.ഗ്രൂപ്പ് ഡി യില്‍ ഇന്‍റര്‍ മിലാനെ കവച്ച് വെട്ടി ഒന്നാം സ്ഥാനം നേടിയ സൊസിദാദ് വളരെ നാളത്തേക്കു ശേഷം ആണ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നത്.