പ്രശ്നങ്ങള്‍ പലതുണ്ട് ; എന്നാലും മുന്നിലേക്ക് കുതിക്കാന്‍ ഒരുമ്പെട്ട് മ്യൂണിക്ക്
ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് രണ്ടാം ദിനമായ ഇന്ന് ബയേണ്‍ മ്യൂണിക്ക് ഇറ്റാലിയന്‍ സീരി എ ടീം ആയ ലാസിയോയെ നേരിടും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ലാസിയോ ഹോം ഗ്രൌണ്ട് ആയ സ്‌റ്റേഡിയോ ഒളിമ്പിക്കോയിൽ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഗ്രൂപ്പ് എ ചാമ്പ്യന്മാര്‍ ആയി വന്ന ബയേണ്‍ ചാമ്പ്യന്‍സ് വലിയ വെല്ലുവിളികള്‍ ഒന്നും നേരിട്ടിട്ടില്ല.
ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെടുകയും അത് പോലെ സ്ഥിരമായി ഫോമില്‍ കളിക്കാനും കഴിയാത്തതിനാല്‍ മ്യൂണിക്ക് താരങ്ങളും കോച്ച് ടൂഷലും ഏറെ സമ്മര്‍ദത്തില്‍ ആണ്.ഇന്നതെ മല്‍സരത്തില്‍ 90 മിനുട്ടും എതിരാളികളെ അവരുടെ ബോക്സിന് ഉള്ളില്‍ നിന്നു ഇറങ്ങാന്‍ കഴിയാത്ത വിധം അറ്റാക്ക് ചെയ്യുന്ന മ്യൂണിക്കിനെ പുനര്‍നിര്‍മിക്കാന്‍ ആയിരിയ്ക്കും അദ്ദേഹം ശ്രമം നടത്താന്‍ പോകുന്നത്.ഇത് കൂടാതെ മ്യൂണിക്കിന്റെ പ്രതിരോധം ഇത്രക്ക് ദുര്‍ഭലമായി ഈ അടുത്തൊന്നും കണ്ടിട്ടില്ല.ഫോമില്‍ ഉള്ള കെയിന്‍ , മുസിയാല എന്നിവരില്‍ മാത്രമാണു അവരുടെ എല്ലാ പ്രതീക്ഷകളും.ഗ്രൂപ്പ് ഈ യില്‍ നിന്നും രണ്ടാം സ്ഥാനത്തോടെ നോക്കൌട്ട് റൌണ്ടിലേക്ക് എത്തിയ ഈ ലാസിയോ ടീം നേരിടുന്ന പ്രശ്നം സ്ഥിരതയിലായ്മയാണ്. ഡൊമെസ്റ്റിക് ലീഗില്‍ നിലവില്‍ അവര്‍ എട്ടാം സ്ഥാനത്താണ്.