മാൻ യുണൈറ്റഡിലെ റാറ്റ്ക്ലിഫ് ഓഹരി പ്രീമിയർ ലീഗ് അംഗീകരിച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡിൽ സർ ജിം റാറ്റ്ക്ലിഫിൻ്റെ നിർദിഷ്ട 25% ഓഹരികൾ പ്രീമിയർ ലീഗ് അംഗീകാരം നൽകിയിരിക്കുന്നു.നിക്ഷേപകരെ സംരക്ഷിക്കുകയും വിപണി ന്യായം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെൻ്റിൻ്റെ സ്വതന്ത്ര ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ നിന്നുമാണ് തിങ്കളാഴ്ച സമർപ്പിച്ച അപ്‌ഡേറ്റിൽ പ്രീമിയർ ലീഗ് കരാർ അംഗീകരിച്ചതായി ക്ലബ് അറിയിച്ചത്.എന്നാല്‍ ഈ ഡീല്‍ പൂര്‍ണം ആയിട്ടില്ല.
യുണൈറ്റഡ് ഇപ്പോഴും ഫുട്ബോൾ അസോസിയേഷൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.അടുത്ത ആഴ്ചയോട് കൂടി എല്ലാത്തിനും അന്ത്യം ലഭിക്കും എന്നും ഇംഗ്ലിഷ് ക്ലബിന്‍റെ അധികാരികള്‍ പറഞ്ഞു.ക്രിസ്മസ് തലേന്ന് ആണ് ക്ലബ് റാറ്റ്ക്ലിഫിനെ ഉടമയായി കൊണ്ടുവരാന്‍ പോകുന്നു എന്നു വെളിപ്പെടുത്തിയത്.അദ്ദേഹം ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ബിസിനസില്‍ കൈ കടത്തില്ല ,എന്നാല്‍ ഫൂട്ബോള്‍ സംബന്ധിച്ച് എന്തു തീരുമാനവും എടുക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്.നിലവില്‍ അദ്ദേഹം മാനേജർ എറിക് ടെൻ ഹാഗ്, സ്റ്റാഫ്, ഫാൻ ഗ്രൂപ്പുകൾ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തി വരുകയാണ്.