ബ്രഹീം ഡിയാസിന്റെ ഗോളില്‍ ലെപ്സിഗിനെ മറികടന്ന് റയല്‍ മഡ്രിഡ്
ഓരോ മല്‍സരം കഴിയുംത്തോറും റയല്‍ മാഡ്രിഡ് കൂടുതല്‍ അപകടക്കാരികള്‍ ആയി മാറുകയാണ്.ഇത് കൂടാതെ ഓരോ താരങ്ങളും അവരുടെ കരിയര്‍ പീക്ക് പ്രകടനങ്ങള്‍ പുറത്ത് എടുക്കുന്നുമുണ്ട്.ഇന്നലത്തെ മല്‍സരത്തില്‍ വിനീഷ്യസ്,റോഡ്രിഗോ,വാല്‍വറഡേയ് എന്നിവര്‍ക്ക് ഗോള്‍ നേടാന്‍ കഴിയാതെ വന്നപ്പോള്‍ ബ്രാഹീം ഡിയാസിന്റെ ഊഴം ആയിരുന്നു.
.jpg?auto=webp&format=pjpg&width=3840&quality=60)
ഇന്നലെ നടന്ന മല്‍സരത്തില്‍ ലേപ്സിഗിനെ ഒരു ഗോളിന് റയല്‍ പരാജയപ്പെടുത്തി.48 ആം മിനുട്ടില്‍ പകക്കാരന്‍ ആയി ഇറങ്ങിയ ഡിയാസ് നേടിയ ലോങ് റേഞ്ച് ഷോട്ട് ലേപ്സിഗ് ഗോള്‍ കീപ്പറെ കീഴ്പ്പെടുത്തി റയലിന് ലീഡ് നേടി കൊടുത്തു.ലേപ്സിഗ് താരങ്ങള്‍ മല്‍സരത്തില്‍ ഉടനീളം അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും ഒന്നും വലയില്‍ എത്തിക്കാന്‍ കഴിയാത്തത് അവര്‍ക്ക് തിരിച്ചടിയായി.ഇത് കൂടാതെ മികച്ച ഫോമില്‍ ഉള്ള റയല്‍ കീപ്പര്‍ ലുനിന്‍ പല മികച്ച സേവുകളും നടത്തി.രണ്ടാം മിനുട്ടില്‍ ലെപ്സിഗ് നേടിയ ഗോള്‍ ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചത് അല്പ സമയത്ത് വിവാദം സൃഷ്ട്ടിച്ചിരുന്നു.