കോപ്പന്‍ഹാഗനെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി
ചൊവ്വാഴ്ച പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട്-16 മത്സരത്തിൻ്റെ ആദ്യ പാദത്തിൽ എഫ്‌സി കോപ്പൻഹേഗനെ 3-1 ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടം നിലനിര്‍ത്താനുള്ള ആദ്യ പാദം പൂര്‍ത്തിയാക്കിയിരിക്കുന്നു.നേരിയ രീതിയില്‍ കോപ്പന്‍ഹാഗന്‍ ടീം സിറ്റിയെ പരീക്ഷിച്ചതിന് ശേഷം മാത്രം ആണ് അവര്‍ അടിയറവ് പറഞ്ഞത്.പത്താം മിനുട്ടില്‍ പരിക്കില്‍ നിന്നും മടങ്ങി എത്തിയ കെവിന്‍ ഡി ബ്രൂയിന നേടിയ ഗോളില്‍ സിറ്റി ലീഡ് എടുത്തു.
എന്നാല്‍ അതിനു മറുപടി 34 ആം മിനുട്ടില്‍ കോപ്പന്‍ഹാഗന്‍ മാഗ്നസ് മാറ്റ്സണിലൂടെ നല്കി.45 ആം മിനുട്ടില്‍ തന്നെ ആദ്യ ഗോള്‍ നേടിയ കെവിന്‍ സിറ്റിക്ക് വേണ്ടി രണ്ടാം ഗോളിന്റെ വിത്ത് പാകിയിരുന്നു.സില്‍വയുടെ മികച്ച ഫിനിഷിങ് ലക്ഷ്യം കണ്ടതോടെ സിറ്റി വീണ്ടും ഡ്രൈവിങ് സീറ്റിലേക്ക് തിരിച്ചെത്തി.രണ്ടാം പകുതിയില്‍ സിറ്റി ലീഡ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമം നടത്തി എങ്കിലും അവരുടെ ഫലം ലക്ഷ്യം കണ്ടത് 92 ആം മിനുട്ടില്‍ മാത്രം ആയിരുന്നു.ഫില്‍ ഫോഡന്‍ ആയിരുന്നു ഇത്തവണ സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്.അടുത്ത മല്‍സരത്തില്‍ കോപ്പന്‍ഹാഗാനെ സിറ്റി അവരുടെ ഹോം ഗ്രൌണ്ട് ആയ എത്തിഹാദില്‍ വെച്ച് നേരിടും.