ഐഎസ്എലില്‍ ഇന്ന് മുംബൈ സിറ്റി എഫ്‌സി ഈസ്റ്റ് ബംഗാൾ എഫ്‌സി പോരാട്ടം
കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഐഎസ്എലില്‍ ഇന്ന് മുംബൈ സിറ്റി എഫ്‌സി ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടും.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് കിക്കോഫ്.12 മല്‍സരങ്ങളില്‍ നിന്നു 22 പോയിന്‍റുള്ള മുംബൈ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.ഇന്നതെ മല്‍സരത്തില്‍ ജയം നേടി ലീഗ് പട്ടികയില്‍ ടോപ് ഫോറില്‍ ഉള്‍പ്പെടാനുള്ള ലക്ഷ്യത്തില്‍ ആണ് ഈ ടീം നിലവില്‍.
മറുഭാഗത്ത് ഈ സീസണില്‍ ആകപ്പാടെ രണ്ടേ രണ്ടു ജയങ്ങള്‍ മാത്രം നേടിയിരിക്കുന്ന ഈസ്റ്റ് ബംഗാൾ എഫ്‌സി ലീഗ് പട്ടികയില്‍ പത്താം സ്ഥാനത്താണ്.വളരെ മോശം ഫോമില്‍ ഉള്ള ടീം കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒന്നു ജയിച്ചിട്ടില്ല.എന്നാല്‍ ഇന്നതെ മല്‍സരത്തില്‍ മുംബൈക്കെതിരെ ഈസ്റ്റ് ബംഗാൾ എഫ്‌സിക്ക് എപ്പോഴും മേല്‍ക്കൈ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.കൂടാതെ തങ്ങളുടെ ഹോം ഗ്രൌണ്ടില്‍ ആണ് മല്‍സരം എന്നതും അവര്‍ക്ക് സാഹചര്യം കുറച്ച് അനുകൂലം ആക്കി മാറ്റിയെക്കും.ഫോമില്‍ ഉള്ള നന്ദകുമാർ ശേഖറില്‍ ആണ് ഈസ്റ്റ് ബെംഗാള്‍ ടീമിന്‍റെ എല്ലാ പ്രതീക്ഷകളും.