ചാമ്പ്യന്‍സ് ലീഗ് ; പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിന് ആര്‍ബി ലേപ്സിഗ് ചലഞ്ച്
ചാമ്പ്യന്‍സ് ലീഗുകളുടെ തലത്തോട്ടപ്പന്‍മാര്‍ ആയ റയല്‍ മാഡ്രിഡ് ഇന്ന് തങ്ങളുടെ നോക്കൌട്ട് റൌണ്ടുകള്‍ക്ക് ആരംഭം കുറിക്കും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് നടക്കുന്ന മല്‍സരത്തില്‍ ആര്‍ബി ലേപ്സിഗ് ആണ് റോയല്‍ വൈറ്റ്സിന്‍റെ എതിരാളികള്‍.ലേപ്സിഗ് മണ്ണ് ആയ റെഡ് ബുൾ അരീനയില്‍ വെച്ചാണ് കിക്കോഫ്.
നിലവില്‍ യൂറോപ്പിലെ തന്നെ ഏറ്റവും സന്തുലിതം ആയ ടീം ആണ് റയല്‍ മാഡ്രിഡ്.ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഫേവറിറ്റ് പട്ടികയില്‍ ഇവര്‍ തന്നെ ആണ് മുന്‍പന്തിയില്‍ ഉള്ളത്.ലീഗിലെ രണ്ടാം സ്ഥാനക്കാര്‍ ആയ ജിറോണയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചത് തന്നെ റയലിന്‍റെ നിലവിലെ ഫോമിന്റെ വ്യാപ്തി വ്യക്തമാക്കി തരുന്നു.എന്നാല്‍ പ്രധാന താരങ്ങളുടെ അഭാവത്തില്‍ ആണ് കോച്ച് അന്‍സാലോട്ടി ഇത് പോലൊരു അത്ഭുതം യാഥാര്‍ഥ്യം ആക്കുന്നത് എന്നതും വളരെ ഏറെ ചര്‍ച്ച ചെയ്യേണ്ട വിഷയം ആണ്.ഫോമില്‍ ഉള്ള വിനീഷ്യസ് , ബെലിങ്ഹാം , റോഡ്രിഗോ,ക്രൂസ്, വാല്‍വറഡേയ് എന്നിവരില്‍ തന്നെ ആണ് ഇന്നതെ മല്‍സരത്തിലും റയലിന്‍റെ പ്രതീക്ഷ.