യൂറോപ്പിയന്‍ കിരീടം നിലനിര്‍ത്താനുള്ള സിറ്റിയുടെ പോര് ഇന്ന് ആരംഭിക്കും
ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് റൌണ്ടുകള്‍ ഇന്നത്തോടെ ആരംഭിക്കും.ആദ്യത്തേ പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഇന്ന് കോപ്പന്‍ഹാഗന്‍ എഫ്സിയെ മാഞ്ചസ്റ്റര്‍ സിറ്റി നേരിടും. കോപ്പന്‍ഹാഗന്‍ എഫ്സി ഹോം ഗ്രൌണ്ട് ആയ പാര്‍ക്കെന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.ഒന്നര മണിക്ക് മല്‍സരം ആരംഭിക്കും.കഴിഞ്ഞ സീസണിലെ യൂറോപ്പിയന്‍ ചാമ്പ്യന്മാര്‍ അവരുടെ കിരീടം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള പോരാട്ടം പൂര്‍വാധികം ശക്തിയോടെ ആരംഭിക്കും.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,ഗലാട്ടസാറേ ടീമുകളെ പിന്തള്ളിയാണ് ഗ്രൂപ്പ് എ യില്‍ നിന്നു കോപ്പന്‍ഹാഗന്‍ നോക്കൌട്ട് റൌണ്ടിലേക്ക് യോഗ്യത നേടിയത്.അതിനാല്‍ എതിരാളികളെ വില കുറച്ച് കണ്ടാല്‍ അക്കിടി പറ്റുന്നത് പെപ്പിനും പിള്ളേര്‍ക്കും ആയിരിയ്ക്കും.ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പില്‍ സിറ്റിക്ക് വലിയ വെല്ലുവിളികള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ല.ആറ് ഗ്രൂപ്പ് മല്‍സരങ്ങളും ജയിച്ചതിന് ശേഷം ആണ് അവര്‍ ഇവിടെ എത്തിയിരിക്കുന്നത്. ഹാലണ്ട്,കെവിന്‍ ഡി ബ്രൂയിന എന്നിവരുടെ ടീമിലേക്കുള്ള മടങ്ങി വരവ് സിറ്റിയെ പതിന്‍മടങ് ശക്തര്‍ ആക്കിയിരിക്കുകയാണ്.കൂടാതെ ഗ്രീലിഷ്, അല്‍വാറസ് അടങ്ങുന്ന ബെഞ്ചും അവരെ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കിങ് ടീം ആക്കി മാറ്റുന്നു.