ഉഡിനീസിനെതിരെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി യുവന്‍റസ്
സീരി എ യില്‍ യുവന്‍റ്റസിന് തങ്ങളുടെ ആധിപത്യം പതിയെ നഷ്ട്ടപ്പെടുന്നു.ഇന്നലെ നടന്ന മല്‍സരത്തില്‍ ദുര്‍ഭലര്‍ ആയ ഉഡിനീസിനെതിരെ ഒരു ഗോളിന് ഓള്‍ഡ് ലേഡി പരാജയപ്പെട്ടു.കഴിഞ്ഞ മൂന്നു സീരി എ മല്‍സരത്തിലും ഒരു ജയം പോലും നേടാന്‍ അലെഗ്രിക്കും സംഘത്തിനും കഴിഞ്ഞിട്ടില്ല.ഇന്നലെ റിലഗേഷന്‍ ഭീഷണി നേരിടുന്ന ഉഡിനീസില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയത് യുവേയുടെ സീരി എ ടൈറ്റില്‍ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചു.

നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്‍റര്‍ മിലാനും യുവാന്‍റസും തമ്മില്‍ ഉള്ള പോയിന്‍റ് വിത്യാസം ഏഴായി ഉയര്‍ന്നിട്ടുണ്ട്.കൂടാതെ യുവേയെക്കാള്‍ ഒരു മല്‍സരം കുറവേ ഇന്‍റര്‍ കളിച്ചിട്ടുമുള്ളൂ.ദുസാൻ വ്ലാഹോവിച്ചിൻ്റെ അഭാവം ഇന്നലെ യുവന്‍റസിനെ നല്ല പോലെ അലട്ടിയിരുന്നു.എന്നാല്‍ ഫോര്‍വേഡ് താരങ്ങള്‍ ആയ ഫെഡറിക്കോ ചീസയും അർക്കാഡിയസ് മിലിക്കും തങ്ങളാല്‍ കഴിയുന്ന വിധം കളിച്ചു നോക്കി എങ്കിലും ഗോള്‍ മാത്രം ഈ ടീമിന് അന്യമായി നിന്നു.25 ആം മിനുട്ടില്‍ യുവാന്‍റസ് ടീമിന്‍റെ ഒരു പ്രതിരോധ പിഴവ് മുതല്‍ എടുത്ത് കൊണ്ട് ലൗടാരോ ജിയാനെറ്റിയാണ് ഉഡിനീസിന്‍റെ വിജയ ഗോള്‍ നേടിയത്.