കോണര്‍ ഗാലഗറുടെ ഡബിള്‍ ധമാക്കയില്‍ ചെല്‍സി വിജയം !!
തിങ്കളാഴ്ച സെൽഹർസ്റ്റ് പാർക്കിൽ നടന്ന പ്രീമിയർ ലീഗ് മല്‍സരത്തില്‍ എക്സ്ട്രാ ടൈമില്‍ നേടിയ ഗോളുകളുടെ പിന്‍ബലത്തില്‍ ചെല്‍സി ക്രിസ്റ്റല്‍ പാലസിനെ 3-1 നു പരാജയപ്പെടുത്തി.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ആണ് വീരോചിതമായ ഈ തിരിച്ചുവരവ് ലണ്ടന്‍ ബ്ലൂസ് യാഥാര്‍ഥ്യം ആക്കിയത്.ജയത്തോടെ പതിനൊന്നില്‍ നിന്നും പത്താം സ്ഥാനത്തേക്ക് ചെല്‍സി കയറി.
/cdn.vox-cdn.com/uploads/chorus_image/image/73134459/2006024575.5.jpg)
30 ആം മിനുട്ടില്‍ ഒരു മികച്ച ലോങ് റേഞ്ച് ഷോട്ടിലൂടെ ജെഫേര്‍സന്‍ ലേര്‍മ ചെല്‍സിക്കു മേല്‍ പാലസിന് ആധിപത്യം നേടി കൊടുത്തു.80 ശതമാനത്തോളം പന്ത് കൈവശം വെച്ചു എങ്കിലും ആദ്യ പകുതിയിൽ ഒരു ഷോട്ട് മാത്രമാണ് ചെൽസിക്ക് ലക്ഷ്യത്തിലെത്താൻ സാധിച്ചത്.47 ആം മിനുട്ടില്‍ ഗോളിന് വേണ്ടിയുള്ള ചെല്‍സിയുടെ പരിശ്രമത്തിന് ഫലം കണ്ടു.കോണര്‍ ഗാലഗര്‍ ആണ് സ്കോര്‍ ചെയ്തത്.91 ആം മിനുട്ടില്‍ ചെല്‍സിയെ സമനിലയില്‍ നിന്ന് രക്ഷപ്പെടുത്തിയതും അദ്ദേഹം തന്നെ ആയിരുന്നു.94 ആം മിനുട്ടില്‍ കോള്‍ പാമറുടെ പാസില്‍ സ്കോര്‍ ലൈന്‍ എന്‍സോ ഫെര്‍ണാണ്ടസ് 3- 1 ല്‍ എത്തിച്ചു.