സിക്സ് പാക്ക് ആഴ്സണല്‍ !!!!!!!!!!!!!
വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ആഴ്സണല്‍.ഈ ജയത്തോടെ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസില്‍ ആഴ്സണല്‍ തിരിച്ചുവന്നു എന്ന് മാത്രം അല്ല, തങ്ങളെ ഈ സീസണില്‍ രണ്ടു തവണ തോല്‍പ്പിച്ച വെസ്റ്റ് ഹാമിന് തക്കതായ മറുപടിയും നല്കി എന്ന ചാരുത്താര്‍ത്യത്തോടെ ആണ് ഗണേര്‍സ് കളം വിട്ടത്.

ഈ സീസണില്‍ ആഴ്സണലിന്റെ ഏറ്റവും മികച്ച പോരാട്ടം ആയിരുന്നു ഇത്.ആദ്യ പകുതിയില്‍ തന്നെ എതിരാളികളുടെ പോസ്റ്റിലേക്ക് നാല് തീയുണ്ട തൊടുത്ത് വിടാന്‍ ആഴ്സണല്‍ ടീമിന് കഴിഞ്ഞു.വില്യം സാലിബ , ബുക്കയോ സാക്ക, ഗബ്രിയേൽ , ലിയാൻഡ്രോ ട്രോസാർഡ് എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.രണ്ടാം പകുതിയില്‍ നേരിയ തിരിച്ചുവരവ് എങ്കിലും നടത്തും എന്ന് കരുത്തിയപ്പോള്‍ വെസ്റ്റ് ഹാമിന് അവിടെയും തിരിച്ചടി മാത്രം ആണ് ലഭിച്ചത്.രണ്ടാം പകുതിയില്‍ വീണ്ടും സാക്കയും ഡെക്ലാൻ റൈസും കൂടി നിറയോഴിച്ചതോടെ സ്കോര്‍ലൈന്‍ 6-0.