ആസ്റ്റന്‍ വില്ലയുടെ കോട്ട തകര്‍ക്കാന്‍ യുണൈറ്റഡ് യുവ തുര്‍ക്കികള്‍ !
പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഇന്ന് അഞ്ചാം സ്ഥാനത്ത് ഉള്ള ആസ്റ്റണ്‍ വില്ല ആറാമത് ഇരിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം പത്തു മണിക്ക് വില്ല പാര്‍ക്കില്‍ വെച്ചാണ് കിക്കോഫ്.സമ്മര്‍ദത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന യുണൈറ്റഡ് ടീം പതിയെ പതിയെ ഫോമിലേക്ക് മടങ്ങി വരുന്നുണ്ട്.ടീമിനെ നല്ല രീതിയിലേക്ക് മാറ്റി എടുക്കുന്നതില്‍ ടെന്‍ ഹാഗ് പതിയെ താളം കണ്ടെത്തിയിരിക്കുന്നു.

പരിക്കില്‍ നിന്ന് കസമീരോ , വരാനെ എന്നിവര്‍ എത്തിയത് ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുണ്ട് എങ്കിലും കഴിഞ്ഞ മല്‍സരത്തില്‍ പുറത്ത് പോയ ലിസാന്ദ്രോ മാര്‍ട്ടിനസ് ഇനി എട്ട് ആഴ്ച്ച കളത്തിലേക്ക് മടങ്ങി എത്തില്ല എന്നത് ടെന്‍ ഹാഗിനെയും സംഘത്തിനെയും ഏറെ നിരാശയില്‍ ആഴ്ത്തുന്നു.ഫോമില്‍ ഉള്ള യുവ ഫോര്‍വേഡ് താരങ്ങള്‍ ആയ ഗര്‍നാച്ചോ,ഹോജ്ലണ്ട് എന്നിവരുടെ സാന്നിധ്യം ആസ്റ്റണ്‍ വില്ല പ്രതിരോദത്തിന് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നു.നാലാം സ്ഥാനത്ത് നിന്ന് തഴയപ്പെട്ട ആസ്റ്റണ്‍ വില്ലക്ക് ഇന്നതെ മല്‍സരത്തില്‍ എങ്ങനെ എങ്കിലും ജയിച്ചു തിരികെ അവിടെ എത്തണം എന്ന ലക്ഷ്യം ആണ് ഉള്ളത്.ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ തിരിച്ചടിച്ച് മികച്ച തിരിച്ചുവരവ് ആണ് അവര്‍ നടത്തിയത്.