ഫ്രെങ്കി ഡി ജോങ്ങിന് ചെൽസി 100 മില്യൺ യൂറോ വാഗ്ദാനം ചെയ്യുന്നു
ഈ വേനൽക്കാല വിന്‍റോയില്‍ ഫ്രെങ്കി ഡി ജോങ്ങിൻ്റെ സേവനങ്ങൾക്കായി 100 മില്യൺ യൂറോ വാഗ്ദാനം ചെയ്യാൻ ചെൽസി തയ്യാറാണെന്ന് പ്രമുഖ കായിക ദിന പത്രമായ സ്പോര്‍ട്ട്.നിലവിൽ ബാഴ്‌സലോണയുടെ ആദ്യ ഇലവനിലെ പ്രധാന അംഗമായി ഡച്ച് മിഡ്ഫീൽഡർ തുടരുന്നു. ഈ സീസണിൽ അദ്ദേഹം 22 തവണ ബാഴ്സക്ക് വേണ്ടി ആദ്യ ഇലവനില്‍ ഇടം നേടി.ടീമിലെ പ്രധാന താരം ആണ് എങ്കിലും മോശം സാമ്പത്തിക സ്ഥിതിയെ അഭിമുഖീകരിക്കാൻ താരത്തിനെ വില്‍ക്കാന്‍ ബാഴ്സ തയ്യാര്‍ ആണ്.

ഈ സാഹചര്യം മുതലെടുത്ത് ഈ വർഷം 26കാരനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലണ്ടൻ വമ്പന്മാർ. എൻസോ ഫെർണാണ്ടസ്, മോയിസസ് കെയ്‌സെഡോ എന്നിവരെ വലിയ പണമിടപാടുകളിൽ കൊണ്ടുവന്ന് ചെൽസി കഴിഞ്ഞ വർഷം മധ്യനിരയിൽ വൻതോതിൽ നിക്ഷേപം നടത്തി.എന്നിരുന്നാലും, ഇവരില്‍ ആരും തന്നെ പ്രൈസ് ടാഗ് ന്യായീകരിക്കുന്ന ഒരു പ്രകടനം അല്ല നടത്തി വരുന്നത്.അതിനാല്‍ ആണ് ഡി യോങ്ങിനെ കൂടി ടീമില്‍ കൊണ്ട് വന്നു പരീക്ഷണം തുടരാന്‍ ചെല്‍സി മാനേജ്മെന്‍റ് തീരുമാനിച്ചിരിക്കുന്നത്.