കിഴക്കൻ ഏഷ്യയില്‍ മെസ്സിക്കെതിരെ പ്രതിഷേധം കനക്കുന്നു ; അര്‍ജന്‍റീന സൌഹൃദ മല്‍സരം റദ്ദ് ചെയ്ത് ചൈന
ഹോങ്കോങ്ങിൽ നടന്ന ഇൻ്റർ മിയാമി എക്‌സിബിഷൻ മത്സരത്തിൽ ലയണൽ മെസ്സി കളിക്കാത്തതിനെ തുടര്‍ന്നു അടുത്ത മാസം ചൈനയിൽ നടക്കേണ്ടിയിരുന്ന അർജൻ്റീനയുടെ ഒരു സൗഹൃദ മത്സരം വെള്ളിയാഴ്ച റദ്ദാക്കി.മാർച്ച് 18-26 അന്താരാഷ്ട്ര ഇടവേളയിൽ കഴിഞ്ഞ മാസം ചൈനയിൽ പര്യടനം ലാറ്റിന്‍ ടീം നിശ്ചയിച്ചിരുന്നു.നൈജീരിയയ്‌ക്കെതിരെ ഹാങ്‌ഷൗവിലും ഐവറി കോസ്റ്റിനെ ബെയ്‌ജിംഗിലും ആയിരുന്നു മല്‍സരങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്.ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത് നൈജീരിയന്‍ ടീമിനെതിരെ നടത്താന്‍ ഉദ്ദേശിച്ച മല്‍സരങ്ങള്‍ ആയിരുന്നു.
മല്‍സരത്തില്‍ ഉടനീളം ബെഞ്ചില്‍ ഇരുന്നു കൊണ്ട് ഹോങ്കോങ്ങിലെ ആരാധകരെ മെസ്സി പ്രകോപിപ്പിച്ചു.തനിക്ക് അരക്കെട്ടിന് പരിക്കേറ്റിട്ടുണ്ടെന്ന് മെസ്സി പിന്നീട് പറഞ്ഞു.ബുധനാഴ്ച ടോക്കിയോയിൽ വിസൽ കോബെയ്‌ക്കെതിരെ 30 മിനിറ്റ് താരം കളിച്ചതോടെ ഹോങ് കോങ് ആരാധകര്‍ കൂടുതല്‍ പ്രക്ഷുബ്തര്‍ ആയി.മയാമി ടീമിനെയും മെസ്സിയേയും സമൂഹ മാധ്യമങ്ങളില്‍ അവര്‍ വളഞ്ഞിട്ട് ആക്രമിച്ചു.ഇത് കൊണ്ട് ആണ് ഹാങ്‌ഷൗവിലെ സ്‌പോർട്‌സ് ബ്യൂറോ അര്‍ജന്‍റീനയുടെ കളി വേണ്ട എന്ന് തീരുമാനിച്ചത്.ബെയ്ജിംഗിൽ അർജൻ്റീനയുമായുള്ള ഐവറി കോസ്റ്റിൻ്റെ സൗഹൃദ മത്സരം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുകയാണെന്ന് ഐവറി കോസ്റ്റ് ടീം വക്താവ് ആൻ-മേരി എൻ ഗ്യൂസൻ വെള്ളിയാഴ്ച എപിയോട് പറഞ്ഞു.