” സിറ്റി ഇനി ഒരിയ്ക്കലും ട്രെബിള്‍ നേടില്ല ” – 99.99 ശതമാനം ഉറപ്പ് നല്കി പെപ്പ്
കഴിഞ്ഞ വർഷം മൂന്ന് കിരീടങ്ങളും ഉയർത്തിയ സിറ്റി ഈ സീസണിൽ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ് എന്നിവ നേടാനുള്ള ഫേവറിറ്റുകളാണ്.എന്നാല്‍ ഇതെല്ലാം വെറും മാധ്യമ സൃഷ്ട്ടി ആണ് എന്നും കഴിഞ്ഞ സീസണില്‍ സിറ്റി നേടിയ നേട്ടങ്ങള്‍ ഒന്നും ഇനി ഒരിയ്ക്കലും സിറ്റി ആവര്‍ത്തിക്കില്ല എന്നും മാനേജര്‍ പെപ്പ് ഗാര്‍ഡിയോള ഇംഗ്ലിഷ് മാധ്യമങ്ങളോട് പറഞ്ഞു.

“ഞങ്ങള്‍ കഴിഞ്ഞ സീസണില്‍ എന്തെല്ലാം നേടിയോ അതൊന്നും പിന്നീട് ഒരു വട്ടം കൂടി നേടും എന്ന് കരുതുന്നത് വലിയ മണ്ടത്തരം ആണ്.ട്രെബിള്‍ എന്ന നേട്ടം അത്രക്ക് എളുപ്പം ആയിരുന്നു എങ്കില്‍ ചരിത്ര പ്രസിദ്ധമായ യുണൈറ്റഡ് ക്ലബിന് ഒന്നില്‍ കൂടുതല്‍ ട്രെബിള്‍ ഉണ്ടാകുമായിരുന്നു.ഈ ഫൂട്ബോള്‍ ബിസിനസ് ഏറെ സമ്മര്‍ദം ഉള്ള ഒന്നാണ്.അതില്‍ ജയത്തിന് ഒരു ഗാരന്‍റിയും ഇല്ല.” പെപ്പ് ഏവര്‍ട്ടന്‍ മല്‍സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.