ലാലിഗയില്‍ ഇന്ന് ഒന്നാമനും രണ്ടാമനും തമ്മിലുള്ള പോരാട്ടം
ലാ ലിഗയിലെ ആദ്യ രണ്ട് സ്ഥാനക്കാർ ആയ റയല്‍ മാഡ്രിഡ്, ജിറോണ ടീമുകള്‍ ഇന്ന് പോരടിക്കുമ്പോള്‍ ലീഗിലെ ഏറ്റവും മികച്ച മല്‍സരത്തിന് സാന്‍റിയാഗോ ബെര്‍ണാബ്യൂ ഇന്ന് സാക്ഷിയാകും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് ആണ് കിക്കോഫ്.ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം റയല്‍ മാഡ്രിഡ് കരസ്ഥമാക്കിയിരുന്നു.
നിലവില്‍ ലാലിഗയില്‍ റയല്‍ മാഡ്രിഡിന്‍റെ തേരോട്ടം ആണ് സംഭവിക്കുന്നത്.അവരെ ഈ സീസണില്‍ വെള്ളം കുടിപ്പിച്ചത് നഗര വൈരികള്‍ ആയ അത്ലറ്റിക്കോ മാഡ്രിഡ് ആണ്.വേറെ ഏത് ടീമിനും അവരെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.ജിറോണയുമായി ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും കളിയ്ക്കാന്‍ പോകുന്ന മാഡ്രിഡിന് ആകെ തലവേദന ഉണ്ടാക്കുന്ന വിഷയം പ്രതിരോധം ആണ്.ഇന്നതെ സ്പാനിഷ് റിപ്പോര്‍ട്ട് പ്രകാരം ഷൂമേനിയും, റുഡിഗറും ആയിരിയ്ക്കും റയലിന്റെ പ്രതിരോധം നയിക്കാന്‍ പോകുന്നത്.