ബുണ്ടസ്ലിഗയിലെ ഈ സീസണിലെ ഏറ്റവും മികച്ച പോരാട്ടം
ബുണ്ടസ്ലിഗയിലെ ഏറ്റവും പ്രധാനപ്പെട്ട മല്‍സരം ഇന്ന് നടക്കാന്‍ പോകുന്നു.ലീഗില്‍ ഇതുവരെ ഒരു പരാജയം പോലും ഏറ്റുവാങ്ങാത്ത ബയേൺ ലെവർകൂസൻ ജര്‍മന്‍ ചാമ്പ്യന്മാര്‍ ആയ ബയേൺ മ്യൂണിക്കുമായി കൊമ്പു കൊര്‍ക്കുന്നു.ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകള്‍ തമ്മില്‍ ഉള്ള പോയിന്‍റ് വിത്യാസം വെറും രണ്ടു പോയിന്‍റ് മാത്രമേ ഉള്ളൂ എന്നതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനത് ഇരിക്കാന്‍ ആകും.

ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ലെവര്‍കുസന്‍ ഹോം ഗ്രൌണ്ട് ആയ ബെ അരീനയില്‍ വെച്ചാണ് മല്‍സരം.ഈ സീസണില്‍ ഇതിന് മുന്നേ ഈ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയില്‍ ഇവര്‍ കൈകൊടുത്ത് പിരിയുകയായിരുന്നു.ഇന്നതെ മല്‍സരത്തിന് പ്രാധാന്യം ഏറെ ഉള്ളതിനാല്‍ രണ്ടു മാനേജര്‍മാരും അവരുടെ മികച്ച ഇലവനെ തന്നെ കളിയ്ക്കാന്‍ ഇറക്കും.എന്നാല്‍ സുപ്രാധാന താരങ്ങളുടെ പരിക്ക് മൂലം ഉള്ള അഭാവം തന്നെ ആണ് അവരെ ഏറെ അലട്ടുന്നതും.