ന്യൂ കാസില്‍ യുണൈറ്റഡ് – നോട്ടിങ്ഹാം ഫോറസ്റ്റ് പോരാട്ടം ഇന്ന്
എഫ്എ കപ്പിലെ വിജയത്തിന്‍റെ പുതു മോഡിയില്‍ ഉള്ള ന്യൂ കാസില്‍ യുണൈറ്റഡും നോട്ടിങ്ഹാം ഫോറസ്റ്റും ഇന്ന് പരസ്പരം പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് നോട്ടിങ് ഹാം ഹോം ഗ്രൌണ്ട് ആയ സിറ്റി ഗ്രൌണ്ടില്‍ വെച്ചാണ് കിക്കോഫ്.ഈ സീസണില്‍ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഒന്നിനെതിരെ മൂന്നു ഗോള്‍ വിജയം നേടിയത് നോട്ടിങ് ഹാമായിരുന്നു.

തങ്ങള്‍ക്ക് അന്ന് പറ്റിയ തെറ്റ് തിരുത്താന്‍ ഉള്ള വലിയ അവസരം ആണ് ഇപ്പോള്‍ ന്യൂ കാസിലിന് ലഭിച്ചിരിക്കുന്നത്.നിലവില്‍ അവസാന അഞ്ചു പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഒരു ജയം മാത്രം നേടിയ അവര്‍ ലീഗ് പട്ടികയില്‍ ഒന്പതാം സ്ഥാനത്താണ്.ഒരു തിരിച്ച് വരവ് എത്രയും പെട്ടെന്ന് ന്യൂ കാസില്‍ ടീമിന്‍റെ ഭാഗത്ത് നിന്നു ഉണ്ടാകേണ്ടത് നിര്‍ബന്ധം ആണ്.പ്രധാന താരങ്ങളുടെ എല്ലാ പരിക്കും മറ്റും അവരെ ഏറെ നിരാശയില്‍ ആഴ്ത്തിയിരിക്കുകയാണ്.ഇത് കൂടാതെ ടീമിലെ ഫോര്‍വേഡ് ജോഡികള്‍ ആയ ആൻ്റണി ഗോർഡനും അലക്സാണ്ടർ ഇസക്കും പരിക്ക് മൂലം ഇന്നതെ മല്‍സരം കളിക്കാത്തതും അവരെ ഏറെ അലട്ടുന്നുണ്ട്.