പ്രീമിയര്‍ ലീഗ് ; ലിവര്‍പൂളിന് ഇന്ന് വിജയം അനിവാര്യം
തങ്ങളുടെ ചിര വൈരികള്‍ ആയ ആഴ്സണലുമായി പരാജയപ്പെട്ടത്തിന്‍റെ ക്ഷീണത്തില്‍ ആണ് ലിവര്‍പൂള്‍.നിലവില്‍ സിറ്റി,ആഴ്സണല്‍ ടീമുകള്‍ തങ്ങളുടെ തൊട്ട് പുറകെ ഉള്ളതിനാല്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ലിവര്‍പൂളിന് പോയിന്റുകള്‍ നഷ്ട്ടപ്പെടുത്താന്‍ കഴിയുകയില്ല.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ എതിരാളികള്‍ ദുര്‍ഭലര്‍ ആയ ബെന്‍ളി ആണ് എങ്കിലും അതീവ ജാഗ്രത ലിവര്‍പൂളില്‍ നിന്നു ഉണ്ടാകേണ്ടത് നിര്‍ബന്ധം ആണ്.
ഇന്ന് ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് കിക്കോഫ്.ലിവര്‍പൂളിന്‍റെ കോട്ടയായ ആന്‍ഫീല്‍ഡില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ നീണ്ട കാത്തിരിപ്പിന് ശേഷം സീസണിലെ ആദ്യ മല്‍സരം കളിച്ച തിയാഗോ അലകാന്‍റ്റ വീണ്ടും പരിക്ക് പറ്റി കയറിയത് ക്ലോപ്പിന് ആശങ്ക നല്കുന്നു,അദ്ദേഹം മാത്രമല്ല മറ്റൊരു മിഡ്ഫീല്‍ഡര്‍ ആയ ഡൊമിനിക് സോബോസ്ലൈയുടെ സേവനവും ഇന്ന് റെഡ്സിന് ലഭിക്കുകയില്ല.കഴിഞ്ഞ മല്‍സരത്തില്‍ റെഡ് കാര്‍ഡ് ലഭിച്ച കൊണാട്ടെ സസ്പെന്‍ഷന്‍ മൂലം ഇന്നു ഗ്രൌണ്ടില്‍ ഇറങ്ങുകയില്ല.ഇങ്ങനെ ഒരു നൂറു കൂട്ടം പ്രശ്നങ്ങള്‍ക്ക് നടുവില്‍ ആണ് ക്ലോപ്പ് ലിവര്‍പൂളിനെ വിജയത്തിലേക്ക് നയിക്കാന്‍ കച്ച കെട്ടി പുറപ്പെട്ടിരിക്കുന്നത്.