സാക്കയുടെ വര്‍ക്ക് ലോഡ് കുറക്കാന്‍ പദ്ധതി മെനഞ്ഞു മൈക്കല്‍ അര്‍ട്ടേറ്റ
അത്‌ലറ്റിക് ക്ലബ് വിംഗർ നിക്കോ വില്യംസിനെ സൈന്‍ ചെയ്യാനുള്ള ഓപ്ഷന്‍ മുന്നില്‍ കണ്ട് സ്കൌട്ടിനെ ലണ്ടന്‍ ക്ലബ് ആയ ആഴ്സണല്‍ അയക്കുന്നതായി റിപ്പോര്‍ട്ട്.ബുക്കായോ സാക്കയുടെ വര്‍ക്ക് ലോഡ് കുറക്കുന്നതിന് വേണ്ടി ആണത്രേ അവര്‍ ഇത് ചെയ്യുന്നത്.21 കാരനായ വില്യംസ് ഡിസംബറിൽ തൻ്റെ ബാല്യകാല ക്ലബ്ബുമായി ഒരു പുതിയ കരാർ ഒപ്പിട്ടു, അത് 2027 വരെ നീണ്ടുനിൽക്കുന്നു.

അതിനാല്‍ ആ താരത്തിനെ അവിടെ നിന്നും പ്രീമിയര്‍ ലീഗിലേക്ക് കൊണ്ടുവരാന്‍ ആഴ്സണല്‍ കുറച്ച് വിയര്‍ക്കാന്‍ സാധ്യത ഉണ്ട്.കൂടാതെ താരത്തിനെ സൈന്‍ ചെയ്യാന്‍ വേണ്ടി ബാഴ്സലോണ,റയല്‍ മാഡ്രിഡ്,ലിവര്‍പൂള്‍ എന്നീ ക്ലബുകളും രംഗത്ത് ഉണ്ട്.സാക്കയ്ക്കും ഗബ്രിയേൽ മാർട്ടിനെല്ലിക്കും നിലവില്‍ അറ്റാക്കിങ്ങില്‍ വളരെ ഏറെ ഉത്തരവാദിത്വം ഉള്ളതായി മൈക്കല്‍ അര്‍ട്ടേട്ട കരുത്തുന്നു.അതിനാല്‍ വൈഡ് വിങ്ങര്‍ ഒന്നു കൂടി ടീമിന് നല്ലത് ആണ് എന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.അതിനു പണം കണ്ടെത്താന്‍ ഈ സീസനോടെ ആഴ്സണല്‍ തങ്ങളുടെ കാമ്പില്‍ നിന്ന് എഡ്ഡി എൻകെറ്റിയ, തോമസ് പാർട്ടി, എമിൽ സ്മിത്ത് റോവ് എന്നിവരെ പറഞ്ഞയക്കാന്‍ തയ്യാര്‍ ആണ്.