പരിക്കില്‍ നിന്നും മുക്തന്‍ ആയി വന്ന തിയഗോക്ക് വീണ്ടും പരിക്ക്
കഴിഞ്ഞ ഞായറാഴ്ച സീസണിലെ തൻ്റെ ആദ്യ മത്സരം കളിച്ചതിന് ശേഷം ലിവർപൂൾ മിഡ്ഫീൽഡർ തിയാഗോയ്ക്ക് വീണ്ടും പരിക്ക് സംഭവിച്ചിരിക്കുന്നു.10 മാസത്തെ തൻ്റെ ആദ്യ മത്സരത്തിൽ ഞായറാഴ്ച ആഴ്‌സണലിനെതിരെ ആണ് തിയഗോ ആദ്യമായി കളിച്ചത്.85-ാം മിനിറ്റിൽ ആണ് 32 കാരനായ തിയാഗോ ബെഞ്ചിൽ നിന്ന് ഇറങ്ങിയത്.

തിയഗോയുടെ ആൻഫീൽഡിലെ കരാറിൻ്റെ അവസാന വർഷത്തില്‍ ആണ് താരം കളിച്ച് കൊണ്ട് ഇരിക്കുന്നത്.മുൻ ബയേൺ മ്യൂണിക്ക് ബാഴ്‌സലോണ താരം കഴിഞ്ഞ സീസണിലും പരിക്ക് മൂലം ആകപ്പാടെ പതിനെട്ടു മല്‍സരങ്ങളില്‍ മാത്രമേ തല കാണിച്ചിരുന്നുള്ളൂ.പ്രീമിയര്‍ ലീഗ് ഗെയിമിലെ വേഗതയാര്‍ന്ന കേളി ശൈലിയുമായി പൊരുത്തപ്പെടാന്‍ കഴിയാതിരിക്കുന്നത് ആയിരിക്കും താരത്തിനു സംഭവിക്കുന്നത് എന്ന് പല ഇംഗ്ലിഷ് ഫൂട്ബോള്‍ പണ്ഡിറ്റുകളും വിലയിരുത്തിയിരുന്നു.നിലവിലെ പരിക്കിന്‍റെ വ്യാപ്തി എത്രയാണ് എന്നതില്‍ ഒരുറപ്പ് വന്നിട്ടില്ല.അതിനാല്‍ താരം എത്ര കാലത്തേക്ക് പിച്ചില്‍ നിന്ന് വിട്ട് നില്‍ക്കും എന്ന് അറയില്ല.