ലയണൽ മെസ്സിയുടെ ഹോങ്കോങ്ങ് മല്‍സരത്തിലെ അഭാവം ; ഇൻ്റർ മിയാമി പരസ്യമായി മാപ്പ് അപേക്ഷിച്ചു
ഹോങ്കോങ്ങിൽ എക്സിബിഷൻ ഗെയിം കളിക്കാൻ ലയണൽ മെസ്സിക്ക് കഴിയാതിരുന്നതിന് ഇൻ്റർ മിയാമി ക്ഷമാപണം നടത്തി.മല്‍സരത്തില്‍ മെസ്സിയുടെ അഭാവം ആരാധകരെയും സംഘാടകരെയും ഏറെ ചൊടിപ്പിച്ചിരുന്നു.മയാമി ടീമിനെതിരെയും സംഘാടകര്‍ക്കെതിരെയും ഹോങ് കോങ് സര്‍ക്കാര്‍ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു.പരിക്ക് മൂലം ആണ് അന്ന് മെസ്സിയും സുവാരസും കളിക്കാതെ ഇരുന്നത്.
“മെസ്സി ,സുവാരസ് എന്നിവരെ കളിപ്പിക്കാതെ ഇരുന്നത് വലിയ തെറ്റാണ് എന്നു അറിയാം.എന്നാല്‍ ഈ താരങ്ങളുടെ ഫിറ്റ്നസ് മല്‍സരം ആരംഭിക്കുന്നത് തൊട്ട് മുന്നേ വരെ അത്ര മികച്ച രീതിയില്‍ ആയിരുന്നില്ല.അവരുടെ അഭാവം ആര്‍ക്കെങ്കിലും വിഷമം ആയിട്ടുണ്ട് എങ്കില്‍ അതിനു ഞങ്ങള്‍ ക്ഷമാപണം നടത്തുന്നു.ഞങ്ങള്‍ വൈകി എടുത്ത ഈ തീരുമാനം ഹോങ് കോങ് മയാമി ആരാധകര്‍ക്കും അത് പോലെ തന്നെ പ്രൊമോട്ടറായ ടാറ്റ്‌ലർ ഏഷ്യക്കും നിരാശയുണ്ടാക്കിയെന്നും ഞങ്ങൾ തിരിച്ചറിയുന്നു.അവരോട് ഞങ്ങള്‍ക്ക് മാപ്പ് തരാന്‍ പറയാന്‍ മാത്രമേ ഇപ്പോള്‍ കഴിയുകയുള്ളൂ.”ഇന്‍റര്‍ മയാമി ഇറക്കിയ പ്രസ്ഥാവന ആണിത്.