” എൻസോ ഫെർണാണ്ടസ് ചെല്‍സി വിടും എന്ന വാര്‍ത്ത വ്യാജം “
പ്രീമിയർ ലീഗ് ക്ലബ്ബുമായി എട്ട് വർഷത്തെ കരാർ ഒപ്പിട്ടതിൽ താരം ഖേദിക്കുന്നു എന്ന റിപ്പോർട്ടുകൾ എൻസോ ഫെർണാണ്ടസ് നിഷേധിച്ചു.ഒരു വർഷം മുമ്പ് 107 മില്യൺ പൗണ്ടിൻ്റെ ഇടപാടിലാണ് ഫെർണാണ്ടസ് ബെൻഫിക്കയിൽ നിന്ന് ചെൽസിയിലേക്ക് മാറിയത്.ബാലന്‍സ് ബുക്ക് സുസ്ഥിരം ആക്കാന്‍ താരത്തിനെ കൊണ്ട് എട്ട് വര്‍ഷത്തെ കരാറില്‍ സൈന്‍ ചെയ്യിപ്പിക്കേണ്ടി വന്നു ചെല്‍സിക്ക് അന്ന്.
“എന്‍സോക്ക് ആകെ വേണ്ടത് ചെല്‍സി ഒരു നല്ല നിലയില്‍ എത്തണം എന്ന് മാത്രം ആണ്.അത് കഠിന പരിശ്രമത്തിലൂടെ മാത്രമേ നേടാന്‍ കഴിയൂ എന്നും അദ്ദേഹത്തിന് അറിയാം.എന്നാല്‍ ടീം വിട്ടു പോവുക എന്നത് ഞങ്ങളുടെ ചിന്തയില്‍ പോലും ഇല്ല.ഈ ടീം വളരെ പുതിയ ഒന്നാണ്.അനേകം യുവ താരങ്ങള്‍ ഒരു ടീമില്‍ ഉണ്ടെകില്‍ അവര്‍ പരസ്പരം മനസിലാക്കി കൊണ്ട് ഒരു മികച്ച കോമ്പിനേഷനില്‍ എത്താന്‍ സമയം പിടിക്കും.അത് നേടി എടുക്കാന്‍ കഴിഞ്ഞാല്‍ ഈ ചെല്‍സി പറക്കാന്‍ തുടങ്ങും.” എൻസോ ഫെർണാണ്ടസിൻ്റെ ഏജൻ്റ് യുറിയൽ പെരസ് ഡയറിയോ എഎസിനോട് പറഞ്ഞു