ബാഴ്സയുടെ സാമ്പത്തിക പിരിമുറുക്കം മുതല്‍ എടുക്കാന്‍ ബയെണ്‍ മ്യൂണിക്ക്
ബാഴ്‌സലോണയുടെ സെൻ്റർ ബാക്ക് റൊണാൾഡ് അറൂഹോക്ക് വേണ്ടി ഈ സമ്മറില്‍ വലിയ ഒരു നീക്കം തന്നെ നടത്താന്‍ തീരുമാനിച്ച് ബയേൺ മ്യൂണിക്ക്.100 മില്യൺ യൂറോയുടെ ഓഫർ നല്കി നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ബാഴ്സയെ എങ്ങനെ എങ്കിലും ഒരു ഡീലിന് സമ്മതിപ്പിക്കുക എന്നതാണ് അവരുടെ പദ്ധതി.
എന്നാല്‍ ഉറുഗ്വെ താരത്തിനു ബാഴ്സയില്‍ തന്നെ തുടരാന്‍ ആണ് ഇഷ്ടം.അദ്ദേഹം ഭാവിയില്‍ ക്ലബ് ക്യാപ്റ്റന്‍ ആവാന്‍ വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നുണ്ട് എന്നു കഴിഞ്ഞ സീസണില്‍ പറയുകയും ചെയ്തിരുന്നു.ഇന്ന് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്കിയ ഡെക്കോ ടീമില്‍ നിന്നും പ്രധാന താരങ്ങളെ വില്‍ക്കാന്‍ യാതൊരു പദ്ധതിയും തങ്ങള്‍ക്ക് ഇല്ല എന്ന് പറഞ്ഞിരുന്നു.എന്നാല്‍ ബാഴ്സ അത്ലട്ടിക്കില്‍ നിന്നു തന്നെ കുബാര്‍സി , മിക്കായില്‍ ഫായേ എന്നീ താരങ്ങള്‍ ഉള്ളപ്പോള്‍ അറൂഹോയെ നല്കാന്‍ ഒരു പക്ഷേ മാനേജ്മെന്‍റ് തീരുമാനിച്ചാലും അതില്‍ അത്ഭുതപ്പെടേണ്ടതില്ല.അറൂഹോയെ പോലെ തന്നെ ഡി യോങ്ങിനെയും എത്ര തുക നല്കിയാലും വിടാന്‍ തയ്യാര്‍ അല്ല എന്നും ഡെക്കോ കൂട്ടിച്ചേര്‍ത്തു.