ബാഴ്സലോണയിലേക്ക് വരാന്‍ കൂടുതല്‍ സാധ്യത ഹാന്‍സി ഫ്ലിക്ക് !!!!
മുന്‍ ബയേണ്‍ – ജര്‍മന്‍ നാഷണല്‍ ക്ലബ് മാനേജര്‍ ആയ ഹാന്‍സി ഫ്ലിക്ക് സ്പാനിഷ് പഠിക്കുന്നതായി റിപ്പോര്‍ട്ട്.സാവി ബാഴ്സലോണ വിട്ടാല്‍ എന്തായാലും ഒരു ടോപ് മാനേജറെ സൈന്‍ ചെയ്യാന്‍ ക്ലബ് മാനേജ്മെന്‍റ് നിര്‍ബന്ധിതര്‍ ആകും.അനേകം പേര്‍ സാധ്യത ലിസ്റ്റില്‍ ഉണ്ട്.ലിവര്‍പൂള്‍ മാനേജര്‍ ക്ലോപ്പ്,ഫ്ലിക്ക്,ബാഴ്സ അത്ലറ്റിക്ക് കോച്ച് റാഫേൽ മാർക്വേസ്,ബോളോഗ്ന മാനേജര്‍ തിയഗോ മോട്ട എന്നിങ്ങനെ പലരും ബാഴ്സയുടെ ശ്രദ്ദയില്‍പ്പെട്ടിട്ടുണ്ട്.

ഇതില്‍ നിലവില്‍ സാധ്യത കൂടുതല്‍ ഫ്ലിക്കിന് ആണ്.ക്ലോപ്പിനെ കൊണ്ട് വരാന്‍ ആയിരിയ്ക്കും ബാഴ്സലോണ ശ്രമിക്കാന്‍ പോകുന്നത് അദ്ദേഹം നിലവില്‍ ഒരു വെക്കേഷന്‍ എടുക്കാന്‍ ആണ് പ്ലാന്‍ ചെയ്യുന്നത്.അദ്ദേഹത്തിന് വിശ്രമം നല്ല പോലെ വേണ്ടത് ആണ് എന്നു പറഞ്ഞിരുന്നു. അങ്ങനെ എങ്കില്‍ അടുത്ത ചാന്‍സ് ഫ്ലിക്കിന് ആണ്.ബാഴ്സ പോലൊരു ടീമിനെ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ് എന്ന് അറിയാം എങ്കിലും തന്‍റെ വലിയൊരു ആഗ്രഹം നിറവേറ്റാന്‍ സാധിയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.ബാക്കിയുള്ള മാനേജര്‍മാര്‍ക്ക് വേണ്ടുന്ന പരിചയം ഇല്ലാത്തത് ആണ് അവരെ വേണ്ടപോലെ ക്ലബ് മാനേജ്മെന്‍റ് പരിഗണിക്കാത്തത്.