മേസൺ ഗ്രീൻവുഡ് ; ലാലിഗയില്‍ താരത്തിനു മൂല്യം ഏറുന്നു
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മേസൺ ഗ്രീൻവുഡിനെ സ്ഥിരമായി സൈൻ ചെയ്യാൻ അത്‌ലറ്റിക്കോ മാഡ്രിഡ് താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ പ്രശ്നം കാരണം പ്രീമിയര്‍ ലീഗ് വിട്ട് ലാലിഗ ടീമായ ഗെറ്റാഫെയിലേക്ക് ഗ്രീന്‍വുഡ് മാറിയിരുന്നു.ഈ സീസണിൽ സ്പാനിഷ് ടീമിനായി ഗ്രീൻവുഡ് മികച്ച ഫോമിലാണ്,22 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും താരം രേഖപ്പെടുത്തി.

താരത്തിനു തിരിച്ച് യുണൈറ്റഡിലേക്ക് പോകാന്‍ തീരെ താല്‍പര്യം ഇല്ല.അതിനാല്‍ ഈ സാഹചര്യത്തില്‍ താരത്തിനെ തങ്ങളുടെ പ്ലാനിലേക്ക് ആകര്‍ഷിപ്പിക്കാന്‍ അത്ലറ്റിക്കോ പ്ലാന്‍ ചെയ്യുന്നുണ്ട്.ഈ സമ്മറില്‍ ഒരു ഫോര്‍വേഡിനെ സൈന്‍ ചെയ്യാന്‍ അത്ലറ്റിക്കോ മാനേജ്മെന്‍റിനോട് കോച്ച് സിമിയോനി ആവ്ശ്യപ്പെട്ടിട്ടുണ്ട്.അവരുടെ ഫസ്റ്റ് ചോയിസ് തന്നെ മേസണ്‍ ഗ്രീന്‍വുഡ് ആണ്. താരത്തിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ അത്ലറ്റിക്കോ മാഡ്രിഡ് മാത്രം അല്ല , ബാഴ്സലോണയും കൂടെ ഉണ്ട്.അദ്ദേഹത്തിന്റെ കളിയിലെ പുരോഗമനം നിരീക്ഷിക്കാന്‍ ബാഴ്സലോണ ക്ലബിലെ പ്രവര്‍ത്തകരെ കുറച്ച് ദിവസം മുന്നേ അയച്ചിരുന്നു.