പുതിയ ലാമാസിയന്‍ താരോദയം – പൌ ക്യൂബാർസി !!!!!!!!!!
ബാഴ്‌സലോണയുടെ 17 കാരനായ ഡിഫൻഡർ പൗ ക്യൂബാർസിയെ സൈന്‍ ചെയ്യാന്‍ ആഗ്രഹം പ്രകടപ്പിച്ച് കൊണ്ട് ഒരു കൂട്ടം പ്രീമിയര്‍ ലീഗ് ക്ലബുകള്‍.അദ്ദേഹത്തിൻ്റെ റിലീസ് ക്ലോസ് ഏകദേശം 10 മില്യൺ യൂറോ ആണ്.കഴിഞ്ഞ വർഷം മാത്രമാണ് ക്യൂബാർസി ബാഴ്സയുമായി തൻ്റെ ആദ്യ പ്രൊഫഷണൽ കരാർ ഒപ്പിട്ടത്, എന്നാൽ ആദ്യ ടീമിലെ അദ്ദേഹത്തിൻ്റെ പ്രകടനം മാനേജര്‍ സാവി ഉള്‍പ്പടെ ഏവരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്.

നാല് വർഷം ജിറോണയിൽ ചെലവഴിച്ചതിന് ശേഷം 11 വയസ്സുള്ളപ്പോൾ 2018ലാണ് ക്യൂബാർസി ബാഴ്‌സയിൽ ചേർന്നത്. ഈ സീസണിൻ്റെ തുടക്കത്തിൽ ബാഴ്‌സ അത്‌ലറ്റിക് അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് കറ്റാലൻ ക്ലബ്ബിൻ്റെ ലാ മാസിയ അക്കാദമിയിലൂടെ അദ്ദേഹം കളി പഠിച്ചു.ജനുവരി 19-ന് സാവി അദ്ദേഹത്തിന് തൻ്റെ ആദ്യ ടീമിലെ അരങ്ങേറ്റം നൽകി. ഉറുഗ്വായ് ഇൻ്റർനാഷണൽ റൊണാൾഡ് അറൂഹോക്കൊപ്പം ബാഴ്സയുടെ ബാക്ക് ലൈനില്‍ താരം മികച്ച പ്രകടനം ആണ് നടത്തി വരുന്നത്.താരം ഇതുവരെ ആറ് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.അദ്ദേഹം കളിച്ച മല്‍സരങ്ങളില്‍ എല്ലാം ബാഴ്സയുടെ പ്രതിരോധം കൂടുതല്‍ ശാശ്വതം ആയിരുന്നു.ഈ യുവ താരത്തിനെ സ്വപ്നത്തില്‍ പോലും വിട്ടു നല്കാന്‍ ബാഴ്സലോണ തയ്യാറാകില്ല.