സിറ്റിയിലേക്ക് വരാന്‍ ഒരുങ്ങി അടുത്ത യുവ തുര്‍ക്കി !!!!!
19 കാരനായ ബ്രസീലിയൻ വിങ്ങർ സാവിയോയെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ട്.ലിഗ് 2 ടീമായ ട്രോയ്‌സിൽ നിന്ന് ജിറോണയിൽ ലോണിൽ ഉള്ള സാവിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലാലിഗയില്‍ അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കാന്‍ തുടങ്ങി.ഈ സീസണിൽ ജിറോണയ്ക്കായി 25 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളാണ് സാവിയോ നേടിയത്.ലീഗില്‍ ഡ്രിബ്ളിങ് സ്റ്റാര്‍ ആയ താരം എതിര്‍ ടീമുകളുടെ പ്രതിരോധത്തില്‍ വലിയ വിള്ളല്‍ ആണ് വീഴ്ത്തുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുടെ നേതൃത്വത്തിലുള്ള സിറ്റി ഫുട്ബോൾ ഗ്രൂപ്പിൻ്റെ ഭാഗമാണ് ട്രോയിസും ജിറോണയും.അതിനാല്‍ ജിറോണയില്‍ നിന്നും ഒരു താരത്തിനെ വാങ്ങുക എന്നത് സിറ്റിക്ക് പൂ പറിക്കുന്ന ലാഘവത്തോടെ നിര്‍വഹിക്കാന്‍ ആകും.എർലിംഗ് ഹാലാൻഡ്, ജൂലിയൻ അൽവാരസ്, ജാക്ക് ഗ്രെയ്ലിഷ്, ഫിൽ ഫോഡൻ, ജെറമി ഡോകു, ഓസ്കാർ ബോബ് എന്നിവരടങ്ങുന്ന മികച്ച മുന്നേറ്റ നിര പെപ് ഗാർഡിയോളയ്ക്ക് ഇതിനകം തന്നെയുണ്ട്.ഇത് കൂടാതെ അവരുടെ അക്കാദമിയില്‍ തന്നെ ഉണ്ട് അനേകം ജൂനിയര്‍ താരങ്ങള്‍.ഇത്രക്ക് ആഗ്രസീവ് ആയി യുവ താരങ്ങളെ വാങ്ങുന്ന ഏക പ്രീമിയര്‍ ലീഗ് ക്ലബും സിറ്റി തന്നെ ആണ്.