ഏഷ്യന്‍ കപ്പ് സെമി ഫൈനലില്‍ ഇന്ന് ഇറാനും ഖത്തറും പരസ്പരം ഏറ്റുമുട്ടും
അൽ തുമാമ സ്റ്റേഡിയത്തിൽ ഇന്ന് ഏഷ്യൻ കപ്പിലെ രണ്ടാമത്തെ സെമി ഫൈനല്‍ മല്‍സരം നടക്കും.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് കിക്കോഫ്.ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ ഇറാനെതിരെ പോരാടും.ഈ മല്‍സരത്തിലെ വിജയി ശനിയാഴ്ച്ച ഫൈനലില്‍ ടീം ജോര്‍ഡനെ നേരിടും.
ഏഷ്യന്‍ കപ്പില്‍ പല അട്ടിമറികളും സംഭവിച്ചതിനാല്‍ ഇന്നതെ മല്‍സരത്തില്‍ താരതമ്യേനെ കരുത്തര്‍ ആയ ഇറാന് ജയം ഉറപ്പിക്കാന്‍ കഴിയില്ല.കഴിഞ്ഞ മല്‍സരത്തില്‍ തന്നെ തങ്ങളെക്കാള്‍ കരുത്തര്‍ ആയ ജപ്പാന് ടീമിനെ ഇറാന് അട്ടിമറിച്ചിരുന്നു.അതുപോലെ അല്ല ഖത്തറിന്റെ കാര്യം.അവര്‍ക്ക് ഇതുവരെ മികച്ച ടീമുകളുമായി പോരാടേണ്ടി വന്നിട്ടില്ല.അതിനാല്‍ ഇന്നതെ മല്‍സരം ഖത്തര്‍ ടീമിന്റെ ശരിക്കും ഉള്ള നിലവാരം ആരാധകര്‍ക്ക് മനസിലാകും.ക്രൂസിയേറ്റ് ലിഗമെൻ്റിന് പരിക്കേറ്റതിനാൽ ഇറാൻ ഈ മത്സരത്തിൽ സദേഗ് മൊഹറമി ഇല്ലാതെ ആയിരിയ്ക്കും കളിക്കുന്നത്.മജിദ് ഹൊസൈനി,മെഹ്ദി തരേമി എന്നിവരും പരിക്ക് മൂലം കലിക്കുന്നില്ല.






































