വിമന്‍സ് ഐപിഎല്‍ ; ഗുജറാത്ത് ജയൻ്റ്‌സ് മൈക്കൽ ക്ലിംഗറെ മുഖ്യ പരിശീലകനായി നിയമിച്ചു
വനിതാ പ്രീമിയർ ലീഗിൻ്റെ (ഡബ്ല്യുപിഎൽ) സീസൺ 2 ന് മുന്നോടിയായി ഗുജറാത്ത് ജയൻ്റ്സിൻ്റെ മുഖ്യ പരിശീലകനായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലിംഗറെ നിയമിച്ചു.ഡബ്ല്യുപിഎല്ലിൻ്റെ രണ്ടാം സീസൺ ബെംഗളൂരുവിലും ന്യൂഡൽഹിയിലും നടക്കും, ടൂർണമെൻ്റ് ഫെബ്രുവരി 23 ന് എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരംഭിക്കും. ഇതിഹാസ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ്,ബൗളിംഗ് കോച്ചായ നൂഷിൻ അൽ ഖദീർ എന്നിവരോടൊപ്പമാണ് അദ്ദേഹം ടീമിൽ ചേരുന്നത്.

വനിതാ ബിഗ് ബാഷ് ലീഗിൽ നാലാം സ്ഥാനത്തെത്തിയ സിഡ്‌നി തണ്ടറിൻ്റെ അസിസ്റ്റൻ്റ് കോച്ചായി ക്ലിംഗർ അടുത്തിടെ സേവനമനുഷ്ഠിരുന്നു.2019 മുതൽ 2021 വരെ മെൽബൺ റെനഗേഡ്‌സ് പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.ഒരു കളിക്കാരനെന്ന നിലയിൽ പുരുഷന്മാരുടെ BBL-ൽ ക്ലിംഗർ ഇതിഹാസ പദവി നേടിയിരുന്നു.2019-ൽ വിരമിച്ച അദ്ദേഹം ലീഗിലെ ഏറ്റവും ഉയർന്ന റൺസ് സ്‌കോററായി മാറി. കളിയുടെ വിവിധ മേഖലകളിലെ അദ്ദേഹത്തിൻ്റെ അനുഭവപരിചയം ഗുജറാത്ത് ജയൻ്റ്സ് ടീമിന് ഗുണം ചെയ്യും.