” ആ തെറ്റിന് ഉത്തരവാദി ഞാന്‍ തന്നെ ” – വിര്‍ജില്‍ വാന്‍ ഡൈക്ക്
ഇന്നലെ ലിവര്‍പൂള്‍ ആഴ്സണലിനെ പരാജയപ്പെട്ടത് വലിയ രീതിയില്‍ തന്നെ ലിവര്‍പൂള്‍ ആരാധകരെയും ക്ലബ് ഒഫീഷ്യല്‍സിനെയും ഞെട്ടിച്ച് കളഞ്ഞു.ലിവര്‍പൂള്‍ താരങ്ങള്‍ക്കും കോച്ച് ക്ലോപ്പിനും വലിയ രീതിയില്‍ ഉള്ള സമ്മര്‍ദം ആണ് ലഭിക്കുന്നത്.എന്നാല്‍ നിലവില്‍ ഏറ്റവും കൂടുതല്‍ തീ തിന്നുന്നത് ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്ക് ആണ്.അദ്ദേഹത്തിന്റെ പിഴവില്‍ നിന്നാണ് ആഴ്സണല്‍ രണ്ടാമതും ലീഡ് നേടിയത്.
“എന്‍റെ കരിയറില്‍ ഇങ്ങനെ ഒരു പിഴവ് സംഭവിച്ചിട്ടില്ല.രണ്ടാം പകുതിയില്‍ ഞങ്ങള്‍ നന്നായി കളിച്ചു.ഞങ്ങള്‍ ആഴ്സണലിനെ ഏറെ പ്രതിരോധത്തില്‍ ആഴ്ത്തിയിരുന്നു.എന്നിട്ടും ഈ ഒരു പിഴവ് ഞങ്ങളുടെയും ജയത്തിന്റെയും ഇടയില്‍ നിന്നു.ഈ ഒരു പിഴവ് എന്‍റെ സഹ താരങ്ങളെ ഏറെ വേദനിപ്പിക്കുന്നു.അവരോടും ആരാധകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു.ആ പന്ത് ഞാന്‍ മിസ്സ് ചെയ്യാന്‍ പടിരുന്നില്ല .അത് അപ്പോഴേ ക്ലിയര്‍ ചെയ്യണം ആയിരുന്നു.എന്നാല്‍ ഇത് പോലുള്ള ഹൈ പ്രഷര്‍ ഗെയിമില്‍ ഇത് പോലുള്ള തെറ്റുകള്‍ സംഭവിക്കും.എന്‍റെ തെറ്റിനെ ഞാന്‍ സാധൂകരിക്കുന്നില്ല.ഇത് മൂലം എന്തു സംഭവിച്ചാലും അതിന്‍റെ ഉത്തരവാദി ഞാന്‍ തന്നെ ആണ്.” വിര്‍ജില്‍ വാന്‍ ഡൈക്ക് മത്സരശേഷം സ്കൈ സ്പോർട്സിനോട് പറഞ്ഞു.