“ബാഴ്‌സലോണ രാഷ്ട്രീയം ജോലി ദുഷ്കരമാക്കുന്നു”- റൊണാള്‍ഡ് കോമാന്‍
ബാഴ്സലോണ ക്ലബിനെ കുറിച്ച് സാവി പറഞ്ഞത് തനിക്ക് നൂറു ശതമാനം മനസിലാകും എന്നു മുന്‍ കോച്ച് റൊണാള്‍ഡ് കോമാന്‍ പറഞ്ഞു.ക്ലബ്ബിലെ “രാഷ്ട്രീയ സാഹചര്യം” കൊണ്ട് ആണ് ഇത്രക്ക് വലിയ പ്രശ്നം അവിടെ ഉണ്ടാകുന്നത് എന്നും അദ്ദേഹം ചൂണ്ടി കാട്ടി.സാവി പറഞ്ഞത് പോലെ തന്നെ ബാഴ്സ വിട്ടു പോയതിന് ശേഷം കോമാനും ബാഴ്സയുടെ പതിവിലും കവിയുന്ന രാഷ്ട്രീയത്തെ കുറ്റം പറഞ്ഞിരുന്നു.
“ഒരു കറ്റാലന്‍ എന്ന നിലയില്‍ സാവിക്ക് ഇപ്പോള്‍ മനസിലായി കാണും അവിടുത്തെ അവസ്ഥ.എനിക്ക് സംഭവിച്ചതിന്‍റെ വ്യാപ്തി ഇപ്പോള്‍ മിഡ്ഫീല്‍ഡര്‍ക്ക് നല്ല ബോധ്യം ഉണ്ടാകും.പ്രസിഡന്‍റ് മാറിയപ്പോള്‍ മുതല്‍ ഞാന്‍ അവിടെ തീ തിന്നുകയായിരുന്നു.പ്രസിഡന്‍റ് ലപ്പോര്‍ട്ട ഒരു ദിവസം പോലും എനിക്ക് മനസ്സമാധാനം തന്നിരുന്നില്ല.ഒരു കളിക്കാരന്‍ എന്ന ലേബല്‍ ബാഴ്സലോണയില്‍ നല്ലത് ആണ്,എന്നാല്‍ ഒരു മാനേജര്‍ എന്ന റോള്‍ അവിടെ തീ തിന്നും പോലെ ആണ്.”കോമാന്‍ ഡച്ച് മാധ്യമങ്ങളോട് പറഞ്ഞു.