സൈറണ്‍ മുഴങ്ങി കഴിഞ്ഞു ; എപ്പോള്‍ വേണമെങ്കിലും പൊച്ചെറ്റിനോ ചെല്‍സിക്ക് പുറത്താകാം
ഹെഡ് കോച്ച് മൗറീഷ്യോ പൊച്ചെറ്റിനോയെ ഒടുവില്‍ പറഞ്ഞയക്കാന്‍ തീരുമാനിച്ച് ചെല്‍സി മാനേജ്മെന്‍റ്.ഈ സമ്മറില്‍ പുതിയ മാനേജ്മെന്‍റ് അനേകം സൈനിങ് നല്കി കൊണ്ടാണ് പൊച്ചേട്ടീനോയെ ചെല്‍സിയിലേക്ക് കൊണ്ടുവന്നത്.എന്നാല്‍ അദ്ദേഹത്തിന് തുടക്കം മുതല്‍ക്ക് തന്നെ പാളി തുടങ്ങി.മിഡ് സീസണില്‍ എത്തി നില്‍ക്കുമ്പോള്‍ ചെല്‍സി ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ 11-ാം സ്ഥാനത്താണ്.

പോച്ചേട്ടീനോയുടെ ഇതുവരെയുള്ള നേട്ടം ചെല്‍സിയെ ഈഎഫ്എല്‍ കപ്പ് ഫൈനലില്‍ എത്തിച്ചു എന്നിട്ടുള്ളതാണ്.ഇപ്പോള്‍ സംഗതി വഷളായത് ബുധനാഴ്ച ലിവർപൂളിനെതിരെ 4-1 നുള്ള തോല്‍വിയും വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനു നേര്‍ക്ക് ഇന്നലെ നേരിട്ട തോല്‍വിയും കൂടിയാണ്.പൊച്ചേറ്റീനോയെ പുറത്താക്കി മുന്‍ ചെല്‍സി മാനേജര്‍ ആയ കൊണ്ടേ,മോറീഞ്ഞോ എന്നിവരെ കൊണ്ടുവരാന്‍ ആണത്രേ നിലവില്‍ മാനേജ്മെന്‍റ് തീരുമാനം.റോമയുമായി ബന്ധം വിച്ഛേദിച്ച മോറീഞ്ഞോ നിലവില്‍ വെക്കേഷനില്‍ ആണ്.ഇത് കൂടാതെ ടോട്ടന്‍ഹാമില്‍ നിന്നു ഇറങ്ങിയ കൊണ്ടെയും ഇതുവരെ മറ്റ് ക്ലബുകളുമായി കരാര്‍ ഒപ്പിട്ടിട്ടില്ല.